സാക്കീര്‍ നായിക്കിന് സൗദി പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സാക്കിര്‍ നായിക്കിന് പൗരത്വം നല്‍കാന്‍ സൗദി രാജകുടുംബം തന്നെ മുന്‍ കൈയെടുത്തുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ Read More …

ഭാര്യയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ലക്‌നോ: ഭാര്യയെ കെട്ടിയിട്ട് യുവാവ് തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ് തൂങ്ങി മരിച്ചത്. ഖസിയാബാദിലെ ഖോദയിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്ക് മുമ്പ്  വീട്ടുകാരെ എതിര്‍ത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ്?റിസ്വാനും  നസ്രിനും. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍ വിഷാദത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു ഫാക്ടറിയില്‍ താത്കാലിക ജോലി ചെയ്യുകയായിരുന്നു റിസ്വാന്‍. Read More …

എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടായിരിക്കില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇടത് ബദല്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read More …

ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരം: എം.എം.മണി

കോട്ടയം: ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. കോട്ടയം ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 29ന് കോഴിക്കോട്ട് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. പുരോഗതി വേണമെങ്കില്‍ ഊര്‍ജ്ജം അത്യാന്താപേക്ഷിതമാണ്. ജലവൈദ്യുതി അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചിലവാകും. വന്‍കിട പദ്ധതികള്‍ക്ക് കേരളത്തില്‍ Read More …

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വി ജി വിജയന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു വിജയന്‍. അഖിലേന്ത്യ കിസാന്‍ സഭയുടെ കല്‍പ്പറ്റ മണ്ഡലം Read More …

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങിനെ പറയാന്‍ പാടില്ല, ആ സ്ഥാനത്ത് ഇരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് യോഗ്യതയില്ലന്നും മന്ത്രി അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ Read More …

ഗര്‍ഭപാത്രമില്ലാതെ ജനിച്ച പെണ്‍കുട്ടിക്ക് അമ്മ സ്വന്തം ഗര്‍ഭപാത്രം നല്‍കി

പൂനെ: ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പൂനെയിലെ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സോലാപുരില്‍ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗര്‍ഭപാത്രം നല്‍കിയത്. ചികിത്സകള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. Read More …

അനധികൃത താമസക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി

റിയാദ്: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍  ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഇനിയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെക്കുറിച്ച് അധികൃര്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിയമപരമായ താമസ അനുമതിയില്ലാതെ രാജ്യത്ത് തങ്ങുന്നവരേയും ശരിയായ തൊഴില്‍ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നവരേയും Read More …