ഭരണ സ്വാധീനത്തില്‍ സര്‍ക്കുലേഷന്‍ കൂട്ടുന്നത് തെറ്റ്

തിരുവനന്തപുരം: ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള പ്രസിദ്ധീകരണങ്ങള്‍ വിലക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് മാധ്യമങ്ങള്‍ വിലക്കിയതോടൊപ്പം ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടിരുന്നു.

കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30ന്

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടചടങ്ങുകള്‍ ആലുവയിലാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയില്‍ നേരിട്ട തിരിച്ചടിയും പാകിസ്താനില്‍ നിന്ന് തന്നെയുള്ള വിമര്‍ശനങ്ങളും കണക്കിലെടുത്ത് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അഭിഭാഷകരുടെ പുതിയ സംഘത്തെ പാകിസ്താന്‍ നിയോഗിക്കും. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചുകൊണ്ട് പാക്മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജാദവ് കേസില്‍ പാകിസ്താന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷത്ത് നിന്നും നിയമകാര്യ വിദഗ്ധരില്‍ നിന്നും നവാസ് ശെരീഫ് Read More …

കോട്ടയത്ത് സി.പി.എം പിന്തുണയോടെ വീണ്ടും കേരള കോണ്‍ഗ്രസിന് ജയം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ് എം സഖ്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു ജയം. സി.പി.ഐയും പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും വോട്ടെടുപ്പില്‍ Read More …

മഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വുമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയായ ഭാഗ്യ ലക്ഷിമിക്ക് ക്ഷണമില്ല. സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നോട് കാര്യങ്ങള്‍ പറയാതിരുന്നതില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. എല്ലാ വരും Read More …

കേരളാകോണ്‍ഗ്രസ്സ് ബിയുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലന്ന് കാനം

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്സ് ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കാര്യം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. സര്‍ക്കാരിന് ജനങ്ങള്‍ Read More …

കൊന്നുകളയുമെന്ന് ഭീഷണി, രണ്ടാനച്ഛന്റെ പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കൊന്നുകളയുമെന്ന ഭീഷണിയില്‍ വഴങ്ങി രണ്ടാനച്ഛന്റെ ക്രൂര പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്ത് ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മോഴി നല്‍കി. അയല്‍വാസിയായ യുവതിയാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ Read More …

ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് ഒന്നുമുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. കോഫി ഹൗസ് ഭരണസമിതി പരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാറിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് Read More …