എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: നേമം എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാലിെന്റ ഓഫീസിന് നേരെ ആക്രമണം.കരമന എന്‍.എസ്.എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ നിലപാട്. രാത്രി 12 മണിക്ക് ശേഷം ആക്രമണം നടന്നെന്നാണ് Read More …

കാസര്‍കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി

കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായ ഡി.എം.കെ.മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി.സി.സി ഭാരവാഹികള്‍ അടക്കം നാല്‍പത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട്,? അച്ചടക്ക നടപടി പിന്‍വലിച്ച് Read More …

ലീഗിനെതിരെ ആഞ്ഞടിച്ച് ഖമറൂന്നിസയുടെ മകന്‍

കോഴിക്കോട്: ബിജെപിയെ പ്രശംസിച്ച് സംസാരിച്ച വനിതാലീഗ് അധ്യക്ഷ ഖമറൂന്നിസ അന്‍വറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഖമറൂന്നിസയുടെ മകന്‍ അസര്‍ പള്ളിക്കല്‍ രംഗത്ത്. ”മുസ്ലീം എന്ന പേരും വച്ച് മുസ്ലീമിന് നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കന്‍മാരുടെ ലിസ്റ്റ് തരാമെന്നും അങ്ങനെ ചെയ്യുന്ന ആരെയെങ്കിലും ഇന്നു വരെ ലീഗില്‍ നിന്ന് Read More …

മാണിക്ക് എതിരെ പറഞ്ഞതെല്ലാം നുണയാണോ എന്ന് ബിനോയ് വിശ്വം

കോഴിക്കോട്: കെ.എം. മാണിക്കെതിരെ ഇടതുപക്ഷം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ജനം വിശ്വസിക്കേണ്ടതെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ ഇടതുപക്ഷത്തോട് സഹകരിച്ച ഭരണം പിടിച്ചിതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്ന ചോദിക്കുന്ന പോസ്റ്റില്‍ Read More …

വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് അറസ്റ്റിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ കേന്ദ്രത്തിലെ അധ്യാപകന്‍ കൂടിയാണ് ഇയാള്‍. ഇവിടെ എത്തുന്ന വിദ്യാര്‍ഥിനികളുടെയും ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്.   വര്‍ഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുണ്‍ കുമാര്‍. എന്നാല്‍ Read More …

യുഡിഎഫ് നിയമനടപടിക്കൊരുങ്ങി

തിരുവനന്തപുരം :  സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പി.ടി.തോമസ് കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. മന്ത്രി എം.എം.മണിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്‌കരണം തുടരുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു. മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരും. ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിനാല്‍ സഭ ബഹിഷ്‌കരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് Read More …

ഇന്ത്യ തിരിച്ചടി തുടങ്ങി,നിരവധി പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ തരിപ്പണമാക്കി സേന

ശ്രീനഗര്‍: രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍ തുടങ്ങി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ കിര്‍പണ്‍, പിംബിള്‍ പോസ്റ്റുകള്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തി Read More …

മൂന്ന് ദിവസം കൊണ്ട് ചിത്രം 506 കോടി നേടി ബാഹുബലി

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പുതിയ ചരിത്രമാകുകയാണ് ബാഹുബലിയുടെ രണ്ടാം പതിപ്പായ ബാഹുബലി 2 ദ കണ്‍ക്ലൂഷനിലൂടെ. മൂന്ന് ദിവസം കൊണ്ട് ചിത്രം 506 കോടിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ കളക്ഷന്‍ മാത്രം 385 കോടിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 108 കോടി കടന്നതും ബാഹുബലി കണ്‍ഗ്ലൂഷന്‍ തന്നെയാണ്. Read More …