സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പാതകളുടെ പദവി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുകയാണ് ചെയ്തത് . ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

100 ദിവസങ്ങള്‍ ഏറമഹത്തരമായവ ; ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റായി അധികാരമേറ്റിട്ട് 100 ദിവസം തികയുമ്‌ബോള്‍ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ 100 ദിവസങ്ങള്‍ അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മഹത്തരമായവ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സ്ഥിതിഗതികളറിയാന്‍ ജനങ്ങളോട് ചോദിച്ചുനോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. മിഷിഗണിലെ ജനങ്ങളോട് Read More …

സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഡി.ജി.പിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹരജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പിയായി നിയമിക്കണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹരജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പി സ്ഥാനത്ത് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ Read More …

മാധ്യമ സ്വാതന്ത്ര്യം; ഇന്ത്യ പിന്നിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതില്‍ ഇന്ത്യ പിന്നിലെന്ന് റിരപ്പോര്‍ട്ട്. വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് വിവരം പുറത്തുവന്നത്.     180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യക്ക് 136ാം സ്ഥാനം മാത്രമാണ് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഭരണകൂടത്തിന്റെ അസഹിഷ്ണുത പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ മാധ്യമ സ്വാതന്ത്യത്തെ ബാധിക്കുന്നുണ്ട്.   Read More …

ഗോമതിയുടെ ആരോപണങ്ങളെല്ലാം സിപിഎമ്മിനെതിരേ, അവര്‍ തങ്ങളെ കൊല്ലാന്‍ പോലും മടിക്കില്ല

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് സമരനേതാവ് ഗോമതി ആരോപിച്ചു. തങ്ങളെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലെന്നും ഗോമതി ആക്രമണ സംഭവത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. സമരപ്പന്തലില്‍ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സിപിഎം കാരുടെ ശ്രമം. Read More …

ഹെയര്‍സ്‌റ്റൈല്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. യുപി മീററ്റ് ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന റിഷാബ് അക്കാദമി സ്‌കൂളിലാണ് കുട്ടികള്‍ക്ക് മുടി വെട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കൂടാതെ സ്‌കൂളില്‍ നോണ്‍വെജ് ഭക്ഷണം കൊണ്ടുവരരുതെന്നും ഉത്തരവുണ്ട്. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന Read More …

ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയനെന്ന്! കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി എം എം മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരപന്തല്‍ പൊളിച്ചെടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി ജി പി യോട് ആവിശ്യപ്പെടുന്നുവെന്നും സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. Read More …

സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു

ദുബായ്: സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത്. ചെന്നൈയിലെ രവി എന്ന ഇടനിലക്കാരന്‍ വഴി ഞായറാഴ്ചയാണ് യുവതിയെ ദുബായില്‍ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലര്‍ക്കും കാഴ്ചവെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസ്സിലായത്. മുറിയില്‍ അടച്ചിടപ്പെട്ട യുവതി നാട്ടിലെ Read More …