മദ്യശാല പൂട്ടല്‍: കോടതി ഉത്തരവ് നടപ്പാക്കണം എം.എം ഹസന്‍

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയില്‍ പഴുതുകള്‍ ഉണ്ടാക്കുകയല്ല, കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വരുമാന നഷ്ടത്തെ കുറിച്ച് ചിന്തിക്കാതെ മദ്യലഭ്യത കുറക്കാന്‍ നടപടിയെടുക്കണമെന്നും ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. ബിവറേജസ് കോര്‍പറേഷന്‍ അടച്ചുപൂട്ടിയ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ Read More …

അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാത്ത് കടുത്ത വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ Read More …

അയോധ്യ തര്‍ക്കം, ചര്‍ച്ചകളിലൂടെപരിഹരിക്കും

ലഖ്‌നൗ: അയോധ്യ തര്‍ക്കവിഷയത്തില്‍ പരിഹാരം കാണുന്നതിന് സുപ്രീംകോടതിക്ക് പൂര്‍ണപിന്തുണയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാപാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണാനായി ഒന്നിച്ചിരിക്കണമെന്നും ചര്‍ച്ചകളാണ് പരിഹാരം കാണാനുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിനെ താന്‍ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചകളിലൂടെ സൗഹാര്‍ദ്ദപരമായി വിഷയം പരിഹരിക്കണം. ഏത് സമയത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമായി വരികയാണെങ്കില്‍ തങ്ങള്‍ അതിന് Read More …

എസ്ബിഐ പലിശനിരക്ക് 0.15ശതമാനം കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും.   ഭവന വായ്പ ഉള്‍പ്പടെയുള്ള ലോണുകളുടെ പലിശ നിരക്കില്‍ നികത്ത് കുറച്ചത് പ്രതിഫലിക്കും.

ഡോ: എ.കെ വാലിയ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായ ഡോ: എ.കെ വാലിയ പാര്‍ട്ടി വിട്ടു. പാര്‍ട്ടി വാലിയയുടെ രാജി സ്വീകരിച്ചിട്ടില്ല. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ് തീരുമാനത്തിന് കാരണം. ഡല്‍ഹിയ്ക്ക് സേവനം ചെയ്യാന്‍ തനിക്ക് തന്റേതായ വഴികളുണ്ടെന്നും വീട്ടിലിരുന്നു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വാലിയ പറഞ്ഞു. ഷീല ദീക്ഷിത് Read More …

തലശേരിയില്‍ സഖാവായി നിവിന്‍പോളി

കണ്ണൂര്‍  തലശേരിയില്‍ സഖാവായി നിവിന്‍പോളി. നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന് തലശേരിയില്‍ നിന്നു തുടക്കം. ടൊവീനോയുടെ ഒരു മെക്‌സിക്കന്‍ അപാരതക്ക് ശേഷം മറ്റൊരു ചുവപ്പന്‍ കഥാപാത്രമായാണ് നിവിന്റെ സഖാവ് എത്തുന്നത്. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.   തന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള Read More …

ഇ പി ജയരാജന് തിരഞ്ഞെടുപ്പ് ചുമതല

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് എളമരം കരീമിനെ സിപിഎം മാറ്റി. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.   പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ സമയ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

സൈന്യം 24 ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയില്‍ സൈന്യം 24 ഭീകരരെ വധിച്ചു. തിങ്കളാഴ്ച താലിബാന്‍ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനു മുന്നോടിയായി ഞായറാഴ്ച പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.