ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ജനകീയ പ്രക്ഷോപത്തെ തുടര്‍ന്നു കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നഗരത്തിലെ ഔട്ട്‌ലെറ്റ് റിംഗ് റോഡിലേക്കു മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. മദ്യവില്പ്പനശാലകള്‍ക്കെതിരെ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ജനകീയ പ്രക്ഷോപങ്ങള്‍ ഉണ്ടായിരുന്നു.

അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ ടെലിഫോണ്‍ വിവാദ കേസില്‍ ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി. പ്രതികള്‍ ഹാജരാവാത്തത് നിയമം അനുസരിക്കുന്നില്ലന്നതിനുള്ള തെളിവാണെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്യില്ലന്ന് ഉറപ്പ് നല്‍കാനാവില്ലന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. സിഇഒ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒമ്ബത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച Read More …

മൂന്നാറില്‍ ഇന്ന് കടയടപ്പ് സമരം

മൂന്നാര്‍: കൈയേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ഇന്ന് മൂന്നാറില്‍ കടയടപ്പുസമരം. വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ സമര സമിതി രൂപീകരിച്ചാണ് സമരം. മൂന്നുമണിക്ക് കടകളടച്ച് ടൗണില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ പ്രധാന ആരോപണം. മൂന്നാറില്‍ കൈയേറ്റം വ്യാപകമായിരിക്കുന്നുവെന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി Read More …

ജോലി തിരികെ ലഭിക്കാന്‍ ആറാംവര്‍ഷവും മേഴ്‌സി പോരാട്ടത്തില്‍

കല്‍പറ്റ: സര്‍വിസ് ചരിത്രത്തില്‍ അസാധാരണ പിരിച്ചുവിടലിനിരയായി ജോലി നഷ്ടപ്പെട്ട അംഗന്‍വാടി ടീച്ചര്‍ നീതിക്കുവേണ്ടി അലയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അഴിമതിമോഹം ജീവിതം തകര്‍ത്ത മേഴ്‌സി ജോര്‍ജ് നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. നിയമപോരാട്ടം ആറാംവര്‍ഷത്തിലേക്ക് കടക്കുമ്‌ബോള്‍ ജോലി തിരികെ ലഭിച്ചില്ലെന്നു മാത്രമല്ല, സൂപ്പര്‍വൈസര്‍ റാങ്ക് ലിസ്റ്റില്‍ 121ാം സ്ഥാനത്തായിരുന്നിട്ടും നിയമനവും ലഭിച്ചില്ല.   വയനാട് പുല്‍പള്ളി വേലിയമ്ബം Read More …

കള്ളുഷാപ്പ് ഉടമകള്‍ അടുത്ത ആഴ്ച മുതല്‍ സമരത്തിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ കള്ളു ഷാപ്പുകളും അടുത്ത ആഴ്ച മുതല്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ കള്ളുഷാപ്പുകള്‍ അടപ്പിക്കുന്നത് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ തീരുമാനം.   ആറായിരത്തോളം ഷാപ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

മാവേലിക്കരയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച ബസ് ക്ലീനര്‍ റിമാന്‍ഡില്‍

മാവേലിക്കര: കണ്ടിയൂരില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷിനെയാണ് (23) മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇയാളുടെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ കേസില്‍ കുടുക്കി രക്ഷപ്പെടാനുള്ള നീക്കവും പോലീസ് പൊളിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മകള്‍ രാത്രി ക്ഷേത്രത്തിലെ Read More …

മൂന്നാര്‍ കയ്യേറ്റവിഷയം ; ആവശ്യമെങ്കില്‍ ഇടപെടും

കൊച്ചി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദമന്ത്രി രാജ്‌നാഥ് സിംഗ്. പ്രശ്‌നം വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍; സംഘര്‍ഷം

പത്തനംതിട്ട: ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍ വന്നത് സംഘര്‍ഷത്തിനിടയാക്കി. നഗരത്തില്‍ നിന്ന് ഓമല്ലൂരിലേക്ക് മാറ്റി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കാനുള്ള ശ്രമം മദ്യവിരുദ്ധര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഓമല്ലൂരിലേക്ക് മദ്യശാല മാറ്റി സ്ഥാപിച്ചത്. ഇന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.   മദ്യശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധരുടെ സംഘടന സ്ഥത്തെത്തി. ഇവരെ എതിര്‍ത്ത് Read More …