മിയാമി ഓപ്പണ്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമായി ജൊഹാന

മിയാമി: ബ്രിട്ടന്റെ ജൊഹാന കോണ്ട മിയാമി ഓപ്പണ്‍ ജേതാവ്. ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജൊഹാന കിരീടം നേടിയത്.സ്‌കോര്‍: 64, 63. മിയാമി ഓപ്പണ്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹാന. 2015 ജൂണില്‍ 146ാം റാങ്കിലായിരുന്ന ജൊഹാനയ്ക്കു മിയാമി വിജയത്തോടെ 11ാം റാങ്കിലേക്ക് Read More …

എംഎം മണി കയ്യേറ്റക്കാരുടെ നേതാവ്; പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: മൂന്നാറില്‍ എല്ലാ പാര്‍ട്ടിക്കാരും സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. എംഎം മണി അടക്കമുള്ളവര്‍ കയ്യേറ്റക്കാരുടെ നേതാവാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കൂടാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ പി ജെ ജോസഫ് നടത്തിയത് നാടകമാണ്. മുല്ലപെരിയാര്‍ പൊട്ടുമെന്ന് പി.ജെ ജോസഫ് പ്രചരണം നടത്തിയത് സ്വിറ്റ്‌സര്‍ലാന്റിലെ കമ്ബനിയില്‍നിന്നും പണം വാങ്ങിയശേഷമാണ്. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ Read More …

ബി.ജെ.പി ബീഫിനെതിരല്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ്

മലപ്പുറം: ബി.ജെ.പി ബീഫിനെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ്. ബാലപശുവിനെ അറുത്ത് മാംസം വില്‍ക്കുന്നതിനെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്. മലപ്പുറത്തുകാര്‍ക്ക് ഹലാലായ ഇറച്ചി ലഭ്യമാക്കാന്‍ അറവുശാലകള്‍ സ്ഥാപിക്കുമെന്നും ശ്രീപ്രകാശ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ചത്ത ഉരുക്കളുടെ മാംസം വില്‍ക്കുന്ന അനധികൃത അറവുശാലകളാണ് സര്‍ക്കാര്‍ പൂട്ടിച്ചത്. ദാദ്രി ഉള്‍പ്പെടെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ജയിച്ചത് Read More …

എയര്‍പോര്‍ട്ടില്‍ യുവതിക്ക് നേരെയുണ്ടായ അപമാനം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയോടാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ദുരനുഭവം നേരിടേണ്ടിവന്നത്. നാലു Read More …

എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും

തിരുവനന്തപുരം: മൂന്നാറിലെ എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തന്നെ നടപടിയെടുക്കും. കൈയ്യേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വോട്ടിങ് മെഷീന്‍ തട്ടിപ്പ്; കലക്ടറെയും എസ്.പിയെയും സ്ഥലം മാറ്റി

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ദില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇ.വി.എം) അരങ്ങേറിയ വന്‍ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജില്ല കലക്ടറെയും എസ്.പിയെയും മധ്യപ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിന്ദില്‍ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി Read More …

കാടതിവിധി അന്തിമമല്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിവിധി അന്തിമമല്ലെന്ന് മന്ത്രി ജി.സുധാകരന്‍. കോടതിവിധിയെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലെന്നും ഭരണഘടനപോലും ഭേദഗതി ചെയ്യാറുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. സാമ്പത്തിക പഠനമൊന്നും നടത്തിയായിരിക്കില്ല കോടതിവിധി. നഷ്ടമോ സാമൂഹ്യ പ്രത്യാഘാതമോ കോടതിക്കു പ്രശനമല്ല. സുപ്രീം കോടതി പറഞ്ഞാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടണം. കോടതി വിധിയെ വിമര്‍ശിക്കുകയോ സ്വാഗതം ചെയ്യുകയോ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Read More …

സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുസ്ലിം സമുദായത്തെ

മലപ്പുറം: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എംപി. വര്‍ഷങ്ങളായി നേതൃത്വത്തിലുള്ളവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങള്‍ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണം. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നേതൃമാറ്റം ഈ വര്‍ഷംതന്നെ ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ സമൂലമാറ്റമുണ്ടാകും. പ്രിയങ്ക Read More …