റിയാദില്‍ അക്രമി സംഘം മലയാളിയുടെ കാര്‍ തട്ടിയെടുത്തു

റിയാദ് : റിയാദിലെ ബത്ഹയില്‍ മലയാളിയുടെ കഴുത്തില്‍ കത്തിവെച്ച് വാഹനം തട്ടിയെടുത്തു. മലപ്പുറം കോട്ടക്കല്‍ സ്വദേശി അസ്മറാണ് അക്രമിക്കപ്പെട്ടത്. ഇഖാമയുള്‍പ്പെടെ മുഴുവന്‍ രേഖകളും നഷ്ടപ്പെട്ടതായി അസ്മര്‍ പൊലീസില്‍ പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെ ബത്ഹയിലെ താമസകേന്ദ്രത്തിനടുത്ത് അസ്മര്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്‌ബോള്‍ ഓടിയെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കാറും Read More …

ജഡ്ജിക്ക് നേരെ ചെരിപ്പേറ്

വയനാട്: വയനാട് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി പഞ്ചാപകേശന് നേരെ ചെരുപ്പേറ്.     പോക്‌സോ കേസില്‍ റിമാന്റില്‍ കഴിയുന്ന അറുമുഖന്‍ എന്നയാളാണ് ഷൂ ഊരി എറിഞ്ഞത്. ഇയാളെ പത്തുവര്‍ഷം ശിക്ഷിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് നിയുക്ത ഗതാഗതമന്ത്രി തോമസ് ചാണ്ടി. ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിച്ച് തിരിച്ചുവന്നാല്‍, താന്‍ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി നിശ്ചയിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു തോമസ് ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പദ്ധതികള്‍ സമഗ്രമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഗതാഗത വകുപ്പ് ഭാരിച്ച ഉത്തരവാദിത്തമാണെന്നും തോമസ് Read More …

മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കും

ക്വാലാലംപൂര്‍: മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് കൊലചെയ്യപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖാണ് കിം ജോങ് നാമിന്റെ മൃതദേഹം വിട്ടുനല്‍കുവാനുള്ള തീരുമാനം അറിയിച്ചത്. ഇരുരാജ്യങ്ങളും പ്യോങ്യാങില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉത്തരകൊറിയയ്ക്ക് അനുകൂലമായ തീരുമാനം മലേഷ്യ സ്വീകരിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്ന് ഉത്തരകൊറിയ തടഞ്ഞുവെച്ച Read More …

സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി നിരാകരിച്ചു

ന്യൂഡല്‍ഹി: ബാബരി കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയഹരജി സുപ്രീംകോടതി നിരാകരിച്ചു. സുബ്രമണ്യന്‍ സ്വാമി കേസില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് കെഹാര്‍ ഹരജി നിരാകരിച്ചത്. കേസില്‍ വ്യവഹാരത്തിന് സുബ്രമണ്യന്‍ സ്വാമിക്കുള്ള അവകാശം എന്താണെന്നും വാദം കേള്‍ക്കുന്നത് വേഗത്തിലാക്കണമെന്നത് മാത്രമാണോ താങ്കളുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെന്റ വിശ്വാസം സംരക്ഷിക്കണമെന്നും Read More …

രൂക്ഷമായ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ മന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ തോമസ് ചാണ്ടിക്കും എന്‍സിപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എന്‍സിപി നേതാക്കളായ ശശീന്ദ്രനെയും തോമസ് ചാണ്ടിയേയും വെള്ളിമൂങ്ങയെന്നാണ് ജോയ് മാത്യു വിശേഷിപ്പിക്കുന്നത്. ചാനലിലൂടെ പറയാന്‍ പറ്റാത്തത് ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ഒരു ചാനലുകാരന്‍ പറഞ്ഞപ്പഴേ രാജിവെക്കാനും അല്‍പബുദ്ധികളായ Read More …

സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്‌ബോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹാര്‍ദ സാനിറ്ററി നാപ്കിനുകള്‍ ചരക്ക് സേവന നികുതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി 100 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കത്ത് മുഖേനയാണ് മേനകാ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. Read More …

സത്യപ്രതിജ്ഞ ശനിയാഴ്ച

തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടിക്ക് നറുക്ക് വീണത്. മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ പരിഗണിച്ചത്. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച രാവിലെ Read More …