ബോംബ് സ്‌ഫോടനം ; 15 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. പൊലീസ് ചെക്ക്‌പോസ്റ്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

വിഎസിനു മറുപടിയുമായി എംഎം മണി

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എംഎം മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നു. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വി എസിനില്ലെന്നും മണി പറഞ്ഞു.പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എംഎം മണി Read More …

മിഷേലിന്റെ മരണം: അറസ്റ്റിലായ ക്രോണിന് ജാമ്യം

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ എന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്‌ബോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് Read More …

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് ഉണ്ടാക്കും

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഇതിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും പിങ്ക് പട്രോള്‍ പദ്ധതിയുടെ ഫ് ളാഗ്ഓഫും കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസില്‍ വനിത പോലീസ് Read More …

ശശീന്ദ്രനുള്‍പ്പെടെ പലരെയും കെണിയിലാക്കാന്‍ ശ്രമം നടന്നെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനുള്‍പ്പെടെ പല ഉന്നതരെയും കെണിയില്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്ന് ഇന്റലിജന്‍സ് കണ്ടെത്തല്‍. മന്ത്രിമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ കുടുക്കാന്‍ ഉന്നതതലഗൂഢാലോചന നടന്നെന്നും ചില ചാനല്‍ പ്രവര്‍ത്തകര്‍ ഇതിന് ചുക്കാന്‍ പിടിച്ചതായും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങള്‍ പറയുന്നു. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദഫോണ്‍ സംഭാഷണം ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് Read More …

ഇരിപ്പിടം കിട്ടിയില്ല; കെ.മുരളീധരന്‍ പിണങ്ങിപ്പോയി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹ പന്തലില്‍ ഇരിപ്പിടം കിട്ടാതിരുന്നതില്‍ പ്രതിഷേധിച്ച് കെ.മുരളീധരന്‍ എംഎല്‍എ പിണങ്ങിപ്പോയി. സത്യാഗ്രഹ പന്തലില്‍ ഇരിക്കാനായി രാവിലെ തന്നെ മുരളീധരന്‍ എത്തിയെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അവിടെ ഇടംപിടിച്ചിരുന്നു. ഇതേതുടര്‍ന്ന് അല്‍പ്പനേരം ക്ഷമയോടെ കാത്തു Read More …

പിണറായി സര്‍ക്കാരിന് സ്ത്രീ സുരക്ഷയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല

കാസര്‍കോട്:  ജനവിരുദ്ധ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ആരോപിച്ചു. വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. എസ് എസ് എല്‍ സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരരവാദിത്വത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. വിദ്യാഭ്യാസ Read More …

സ്ത്രീകളുടെ കാല്‍ കഴുകേണ്ട

തിരുവനന്തപുരം: ഇത്തവണ സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ സ്ത്രീകളുടെ കാല്‍ കഴുകല്‍ ശ്രുശ്രൂഷ നടത്തേണ്ടതില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. പരമ്പരാഗത രീതിയില്‍ നടത്തുന്നതുപോലെ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാല്‍ കഴുകിയാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. പെസഹദിനത്തിലെ കല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും തടവുകാര്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. സിറോ മലബാര്‍, മലങ്കര Read More …