പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലെയും വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒപ്പം പഞ്ചാബിലെ ജനങ്ങള്‍ക്കും രാഹുല്‍ നന്ദി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച രാഹുല്‍,? പഞ്ചാബിലെ ജനവിധി സംസ്ഥാനത്തിന്റെയും യുവാക്കളുടെയും ശോഭനമായ ഭാവിക്ക് വേണ്ടിയാണെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ മനസ് കീഴടക്കുന്നത് വരെ പോരാട്ടം തുടരുമെന്നും Read More …

കഠിനാധ്വാനത്തിന്റെ ഫലമെന്ന് മോദി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിപറയുന്നു. യുവാക്കളില്‍ നിന്ന് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചത് കൗതുകമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള മോദിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ പുതിയ Read More …

മോഡിയുടെ നയങ്ങളുടെ വിജയം

ന്യുഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തകര്‍പ്പന്‍ വിജയം നേടിയെടുത്ത മണിപ്പൂരും ഗോവയും അടക്കം നാല് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപിയിലും ഉത്തരാഖണ്ഡിലും നേടിയ വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയുടെ വിജയം ജനങ്ങളുടെയും മോഡിയുടെ നയങ്ങളുടെയും വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. Read More …

ഉത്തര്‍പ്രദേശിലെ തിരിച്ചടി റീത്താ ബഹുഗുണയെ പിണക്കിയത്

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖവുമായിരുന്ന റീത്ത ബഹുഗുണ ജോഷിയെ പിണക്കിയതാണെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന റീത്ത, രാഹുലിന്റെ വരവോടെയാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടത്. താന്‍ തഴയപ്പെട്ടു എന്നു ബോധ്യപ്പെട്ടതോടെ റീത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. ഇതിനു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. Read More …

നവനീതി പ്രസാദ് സിംഗ് കേരള ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2004ല്‍ പാട്‌ന Read More …

മണിപ്പൂരിലും പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ് തിരിച്ചുവരവ്

ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പഞ്ചാബിലും മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് തരംഗം. ആദ്യ ഫലസൂചനകള്‍ വരുന്‌പോള്‍ പഞ്ചാബില്‍ 117 സീറ്റുകളില്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ശിരോമണി അകാലിദളിന് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. ആപ്പ് 17 സീറ്റിന്റെ ലീഡുമായി മൂന്നാമത് എത്തിനില്‍ക്കുന്നു. മണിപൂരിലും Read More …

ഉത്തരാഖണ്ഡില്‍ ബിജെപി ഭരിക്കും

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവില്‍ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു

ഗോവ: അഞ്ച് സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്‌പോള്‍ മുന്നില്‍ ബിജെപി. എന്നാല്‍ നിലവില്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 40 സീറ്റുകളാണ് ഗോവയില്‍. ഇതില്‍ പത്തെണ്ണം എണ്ണി കഴിഞ്ഞപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും ഒരെണ്ണം ബിജെപിയും സ്വന്തമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വിജയിച്ചാല്‍ ദേശീര രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി Read More …