തെളിവ് ഹാജരാക്കാന്‍ സമയം അനുവദിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ ബംഗളൂരുവിലെ സോളാര്‍ കേസില്‍ തെളിവ് ഹാജരാക്കാന്‍ വ്യവസായി എം കെ കുരുവിളക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഈ മാസം പതിമൂന്നിന് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കുരുവിള സമയം ആവശ്യപ്പെടുന്നത്. തെളിവ് ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച Read More …

നടപടി ഉറപ്പാക്കേണ്ട ബാധ്യത പൊതുസമൂഹത്തിന്

കോഴിക്കോട് :  ലോ അക്കാദമിക്കെതിരെ സര്‍ക്കാരും സര്‍വകലാശാലയും നടപടി സ്വീകരിക്കും എന്ന കാര്യം ഉറപ്പാക്കാനുള്ള ബാധ്യത കേരളീയ പൊതുസമൂഹത്തിനുണ്ടെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. കേരള സാഹിത്യോല്‍സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തില്‍ കഥാകാരന്‍ ടി. പത്മനാഭന്റെ ചോദ്യത്തിനു മറുപടിയായാണ് ബേബി ഇക്കാര്യം പറഞ്ഞത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടു Read More …

ടി.പി. ദാസന്‍ ഒന്നാം പ്രതി

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ക്ക് തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഒന്നാം പ്രതിയാക്കിയത്. അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെക്ഷി ഐഎഫ്എസ് രണ്ടാം പ്രതിയാണ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി റിപ്പോര്‍ട്ട് ശനിയാഴ്ച പരിഗണിക്കും. ലോട്ടറി വില്‍പനയിലൂടെ സമാഹരിച്ച പണം കായിക Read More …

ജീവനക്കാരുടെ സമരം അനാവശ്യം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ സമരം അനാവശ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചു. എന്ത് കാര്യത്തിലാണ് ധാരണയാകാത്തതെന്ന് അറിയില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കിലാണ്. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് സംഘ് Read More …

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍

കൊച്ചി: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍. മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേരെ അറസ്റ്റ് ചെയത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ്രൈഡവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും Read More …

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൂന്നു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിഇഎ Read More …

അടിയന്തര പ്രമേയത്തിനു നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇ. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം. Read More …

ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പൊലീസിനെക്കണ്ട് പുഴയില്‍ചാടി; ഒരാള്‍ മരിച്ചു

കൊച്ചി: ആലുവയില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പൊലീസിനെക്കണ്ടു പുഴയില്‍ചാടി. ഒരാള്‍ മരിച്ചു, മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കൂട്ടാളിയെ പുഴയില്‍നിന്നു രക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിലങ്ങിട്ടു കട്ടിലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വടക്കന്‍ പറവൂര്‍ സ്വദേശികളാണെന്നു പ്രാഥമികവിവരം. ഇവര്‍ കോതമംഗലത്തു ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കേസിലെ പ്രതികളാണെന്നു സംശയിക്കുന്നു. കോതമംഗലത്തുനിന്നു പൊട്ടിച്ചതെന്നു കരുതുന്ന മാല ഇവരുടെ ബാഗില്‍നിന്നു കണ്ടെടുത്തു. കോതമംഗലം Read More …