കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം പൊരുതരുതെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം പൊരുതരുതെന്ന് വിഎം സുധീരന്‍. പ്രസ്ഥാനമാണ് തന്നെ നിലനിര്‍ത്തിയത്. ആരു കെപിസിസി പ്രസിഡന്റായാലും സ്വന്തം നേതാവായി കാണണമെന്നും വിഎം സുധീരന്‍ പറഞ്ഞു. കഴിഞ്ഞദിവസം വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. ഇതിനുശേഷം കോണ്‍ഗ്രസ്സിലെ വിവിധ നേതാക്കള്‍ കെപിസിസി പദവിക്കുവേണ്ടിയുള്ള മോഹം വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു.

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പഞ്ചാബില്‍ ക്യപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിംഗ് ഉടന്‍ ഗവര്‍ണറെ കാണും. തന്റെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെയായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. ആരെയും ബലിയാടാക്കാനും പ്രതികാര രാഷ്ട്രീയം കളിക്കാനുമില്ല. ഇവിടെ ഭരണഘടനയും നിയമങ്ങളുമുണ്ട്. ആര്‍ക്കും അതിന് വിരുദ്ധമായി ഒന്നും ചെയ്യാനാവില്ല. Read More …

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍

മുംബൈ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍വിജയം നേടിയതോടെ അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടന്‍തന്നെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപി നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണിയില്‍നിന്ന് മാറില്ലെങ്കിലും ചില കാര്യങ്ങളില്‍ പ്രതിഷേധമുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.     സാഹചര്യങ്ങള്‍ അനുസരിച്ച് തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും കോട്ടയത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

എതിര്‍ത്തവര്‍ക്കുള്ള മറുപടി സുരേഷ് ഗോപി

കോഴിക്കോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം നോട്ട് അസാധുവാക്കലിനെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പിന്തുണയുമായി സുരേഷ് Read More …

വയനാട്ടില്‍ അരക്കോടി കുഴല്‍പ്പണവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ അമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബസ് യാത്രക്കാരനെ എക്‌സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ റസാഖാണ് പിടിയിലായത്. ബെംഗളുരുവില്‍നിന്ന് കല്‍പ്പറ്റയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അബ്ദുല്‍ റസാഖിന്റെ അരയില്‍, പണം കെട്ടിവച്ച Read More …

ബി.ജെ.പിയുടെ മുന്നേറ്റം അപകടകരമെന്ന് വി.എസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടിയ വിജയം രാജ്യത്തിന് അപകടമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാസികളുടെ പ്രവര്‍ത്തനത്തിന് സമാനമാണ് ബി.ജെ.പിയുടെ പോക്ക്. യു.പിയിലും ബി.ജെ.പിക്ക് അധികാരം കിട്ടിയതോടെ ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗതയേറുമെന്നും അദ്ദേഹം പറഞ്ഞു. 403ല്‍ 312 സീറ്റ് നേടിയാണ് യു.പിയില്‍ Read More …

ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല, സിദ്ദുവിന്റെ ഭാര്യ

അമൃത്സര്‍: പഞ്ചാബില്‍ നവ്‌ജോത് സിങ് സിദ്ദു ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നു ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദു. ഒരു സ്ഥാനവും ആവശ്യപ്പെട്ടല്ല പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്. സര്‍ക്കാര്‍ രൂപീകരണത്തിലും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടില്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൗര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നത് പോലെ ഇരുവരും പ്രവര്‍ത്തിക്കുമെന്ന് കൗര്‍ വ്യക്തമാക്കി.കൂടാതെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കുള്ള തിരിച്ചടിയല്ല അകാലിദളിനുള്ള തിരിച്ചടിയാണ് പഞ്ചാബില്‍ Read More …