രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍; അടുത്ത ദിവസങ്ങളില്‍ പ്രിയങ്കയും സോണിയയും ചേരും

ഗൂഡല്ലൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെടുന്ന രാഹുല്‍ ഗാന്ധിയെ മേല്‍ കമ്മനഹള്ളിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. കര്‍ഷക Read More …

കെഎസ്‌ആര്‍ടിസിയില്‍ നാളെ മുതല്‍ സിം​ഗിള്‍ ഡ്യൂട്ടി; പണിമുടക്കാന്‍ കോണ്‍​ഗ്രസ് സംഘടന; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതല്‍ പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയനാണ് പണിമുടക്കുന്നത്. നാളെ മുതലാണ് സിം​ഗിള്‍ ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമായിരിക്കും മാറ്റം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയില്‍ Read More …

പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്ബോഴാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ Read More …

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാം; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ ലോഡ്ജിലെത്തിച്ചു ബലാത്സം​ഗം ചെയ്തു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സം​ഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പെരുമ്ബായിക്കോട് സ്വദേശി ശരത് ബാബുവാണ് പിടിയിലായത്. കരുനാ​ഗപ്പള്ളി സ്വദേശിയായ യുവതിയെ കായംകുളത്ത് എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ശരത് ബാബു യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ Read More …

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ; ഇരട്ടി ഇളവെന്ന് കമ്ബനി

ന്യൂഡല്‍ഹി:ടിക്കറ്റ് നിരക്കില്‍ ഇഴലുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് എയര്‍ ഇന്ത്യ കുറച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. വിപണി സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള Read More …

പോപ്പുലര്‍ഫ്രണ്ട്‌ 5.20 കോടി കെട്ടിവയ്‌ക്കണം; അല്ലെങ്കില്‍ ഭാരവാഹികളുടെ സ്വത്ത്‌ അടക്കം കണ്ടുകെട്ടും

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നഷ്ടം അവരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരസെക്രട്ടറി മുമ്ബാകെ കെട്ടിവയ്ക്കണം. അല്ലങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത് അടക്കം സര്‍ക്കാറിന് കണ്ടുകെട്ടാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാരും ജസ്റ്റിസ് സി Read More …

യുവ നടിമാര്‍ക്കു നേരെ മാളില്‍ അതിക്രമം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

കോഴിക്കോട്: ഷോപ്പിങ് മാളില്‍ സിനിമയുടെ പ്രചാരണത്തിനെത്തിയ യുവ നടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുക. ഇതിന്റെ ഭാ​ഗമായി അക്രമ സമയത്തെ ദൃശ്യങ്ങള്‍ക്കു പുറമേ, പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം. മാളിലെ Read More …

ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന്; ഓങ്സാന്‍ സൂചിക്ക് മൂന്നു വര്‍ഷം തടവ്

ബാങ്കോക്: മ്യാന്മറിലെ സൈനിക അട്ടിമറിയില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഓങ്സാന്‍ സൂചിക്ക് കോടതി മൂന്നു വര്‍ഷംകൂടി തടവുശിക്ഷ വിധിച്ചു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് നടപടി. ആസ്‌ട്രേലിയന്‍ സാമ്ബത്തിക വിദഗ്ധന്‍ സീന്‍ ടര്‍ണലിനെയും മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. സൂചിയുടെ മന്ത്രിസഭയിലെ മൂന്ന് അംഗങ്ങളും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഓരോരുത്തര്‍ക്കും മൂന്നു വര്‍ഷം തടവ് വിധിച്ചു. ടര്‍ണല്‍ Read More …