വയനാട്ടില്‍നിന്ന്‌ ‍പങ്കെടുത്തത് 2500 പേര്‍

കഴിഞ്ഞ 17ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തില്‍ ജില്ലയില്‍നിന്ന്‌ പങ്കെടുത്തത്‌ 2500 പേരെന്ന്‌ റിപ്പോര്‍ട്ട്‌. ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ നടത്തി. ആഗസ്‌ത്‌ മാസത്തില്‍ ഇതിനായി ‘നാട്ടൊരുമ’ എന്ന പേരില്‍ ഏരിയാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്‌ പരിപാടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ഇതിനായി സംഘടിപ്പിച്ച പരിപാടികളെക്കുറിച്ചും പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. 27 ബസ്സുകളിലും മറ്റു Read More …

പോപുലര്‍ ഫ്രണ്ട് നിരോധനം: വേട്ടയാടുന്നെന്ന തോന്നലുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ പേരില്‍ ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാകരുത്. ജില്ല കലക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും അതിന്‍റെ Read More …

വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഏതെങ്കിലും ഒരു പങ്കാളി മോശമെന്ന് തെളിയിക്കേണ്ട ആവശ്യമില്ല 

ഒരു വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ മോശമോ കുറ്റക്കാരോ ആണെന്ന് കോടതിയില്‍ തെളിയിക്കേണ്ടെന്ന് സുപ്രിംകോടതി.പങ്കാളികള്‍ രണ്ടുപേരും വ്യക്തിപരമായി നല്ലവരാകാമെങ്കിലും ബന്ധത്തില്‍ തീരെ പൊരുത്തപ്പെടാനാകാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. പുനഃസ്ഥാപിക്കാനാവാത്ത ബന്ധങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാനുള്ള സുപ്രിംകോടതിയുടെ അധികാരവുമായി Read More …

സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്ബളമില്ല; ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രഖ്യാപിച്ച സമരത്തെ നേരിടുമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കും. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്ബളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി. ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്ബ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച്‌ ആറ് മാസത്തിനകം അതിന് വേണ്ട Read More …

പോപുലര്‍ ഫ്രണ്ട് നിരോധനം; സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു -സാദിഖലി തങ്ങള്‍

ദുബൈ: പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ വിഡിയോയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. എല്ലാ തീവ്രവാദ സംഘടനകള്‍ക്കും നിരോധനം ഒരുപോലെ ബാധകമാകണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും ആണ് മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്ന സന്ദേശം. മുസ്ലിം ലീഗ് എന്നും Read More …

കാര്‍ സ്‌കൂട്ടറിലിടിച്ച്‌ പൊലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ രണ്ടു മാസത്തിനുശേഷം റിമാന്‍ഡില്‍

പത്തനംതിട്ട: കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. എറണാകുളം പെരുമ്ബാവൂര്‍ കളമാലില്‍ വീട്ടില്‍ കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് കേസിനാസ്പദമായ അപകടം നടന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി അസീസ്(35) ആണ് അപകടത്തില്‍ മരിച്ചത്. പന്തളം-ആറന്മുള Read More …

വടിവാള്‍ കണ്ടെത്തിയ സംഭവം; സലീമിന്റ്‌ വീട്ടീല്‍ പരിശോധന നടത്തി

മാനന്തവാടി: ബുധനാഴ്‌ച രാവിലെ പോലീസ്‌ സംഘം സലീമിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇവിടെ നിന്നും മൂന്ന്‌ മൊബൈല്‍ ഫോണുകളും ചില രേഖകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌. സലീമിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്ബിലും മറ്റും പോലീസ്‌ പരിശോധന നടത്തി. രാവിലെ 11ന്‌ തുടങ്ങിയ തിരച്ചില്‍ ഒരുമണിയോടെയാണ്‌ അവസാനിപ്പിച്ചത്‌. എന്നാല്‍ ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. മാനന്തവാടി Read More …

പുതിയ വിസയിലെത്തുന്നവര്‍ക്ക്‌ ഇഖാമയില്‍ മൂന്നുമാസം കുറച്ചതായി തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയില്‍ പുതിയ വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് നിലവില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം ഒഴിവാക്കി. രാജ്യത്തെത്തുന്ന പുതിയ വിസക്കാര്‍ക്ക് മൂന്നു മാസം അധിക കാലാവധി നല്‍കുന്ന രീതി ഇതോടെ ഇല്ലാതാക്കി. സൗദിയില്‍ പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലയളവുള്ള ഇഖാമ (താമസരേഖ) യായിരുന്നു Read More …