ആദിവാസി ഭൂസമരത്തിന്റെ പേരില്‍ ആരും മുതലെടുക്കണ്ട

കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ ശ്രമിച്ച ബിജെപിയെ കടന്നാക്രമിച്ച് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്നും ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ഇത് തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട’ ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ വന്ന ബിജെപിക്ക് Read More …

നോട്ട് നിരോധനം: നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലാകുമെന്നാണ് വിവരം. ഫെബ്രുവരി അവസാനമാകുന്‌പോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്നാണ് എസ്ബിഐയുടെ സാന്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ആര്‍ബിഐ ഇളവ് Read More …

ലോ അക്കാദമിയിലെ നീതി നിഷേധം: സര്‍ക്കാരും പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന നീതി നിഷേധത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോളേജ് മാനേജ്‌മെന്റ് തെറ്റ് തിരുത്താന്‍ തയാറാകണമെന്നു പറഞ്ഞ കാനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം Read More …

ആധുനിക യുദ്ധ വിമാനവുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യ ആധുനിക യുദ്ധവിമാനം പുറത്തിറക്കി. യെമനില്‍ വിഘടനവാദികളുമായുള്ള യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെയാണ് സൗദി പുതിയ യുദ്ധ വിമാനം പ്രദര്‍ശിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ നിര്‍മിതിയായ എഫ്15എസ്എ വിമാനം ബുധനാഴ്ച തലസ്ഥാനമായ റിയാദിലാണ് അവതരിപ്പിച്ചത്. കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചുമായി നടന്ന ചടങ്ങിലാണ് വിമാനം അവതരിപ്പിച്ചത്. സല്‍മാന്‍ Read More …

ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ സംസാരിക്കാം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ആത്യാകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ 31 വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ Read More …

കോഴിക്കോട് വ്യാപാരി വ്യവസായി ഹര്‍ത്താല്‍

കോഴിക്കോട്: നഗരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നഗരത്തിലെ ചെരുപ്പുകട കഴിഞ്ഞ ദിവസം കടയുടമ അടപ്പിച്ചതിനെത്തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം ആരംഭിച്ചത്. ഇന്ന് കടയുടമയുടെ Read More …

അരവിന്ദ് കെജ്രിവാളിനു വധഭീക്ഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ്് കെജ്രിവാളിനു ഇമെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്റെ ഔദ്യോഗിക ഇമെയിലിലാണ് സന്ദേശം ലഭിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍ കെജ്രിവാളിനെ നാലു പേര്‍ അക്രമിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വധഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പരാതി പോലിസിന് കൈമാറി. ഇതു സംബന്ധിച്ച് ഡല്‍ഹി ആഭ്യന്തര സെക്രട്ടറി എസ്.എന്‍. സഹായ് പോലീസ് Read More …

ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, Read More …