ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക്

സന്നിധാനം: തിരുവാഭരണ വിഭൂഷിതനായ അയ്യന്റെ സന്നിധിയില്‍ ഭക്തസഹസ്രങ്ങള്‍ മകരവിളക്ക് ദര്‍ശനത്തിന്റെ പുണ്യം നുകര്‍ന്നു. 6.45 ഓടെയായിരുന്നു പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞത്. മലനിരകളില്‍ മൂന്ന് തവണ ദീപം തെളിഞ്ഞതോടെ മണിക്കൂറുകളായി കാത്തുനിന്ന ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുളള ശരണം വിളികള്‍ ഉച്ഛസ്ഥായിയിലായി.6.25 ഓടെയാണ് തിരുവാഭരണ പേടകവും വഹിച്ചുളള ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ എത്തിയ ഘോഷയാത്രയെ Read More …

മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്:  ഹൈദരാബാദിലെ വിഖറാബാദില്‍ ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പി യദിയ (22), ബഗായ (32), ജി രാജു (28), എസ് ആനന്ദ് (27), ബി നരസിംഹുലു (22), വെങ്കടേഷ് (24), നരസിംഹുലു (19), രാജേഷ് (23) ജങ്കിയ (25), ബി നരസിംഹു (21), രഘുവേന്ദ്ര (18), Read More …

സുരക്ഷക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാര്‍ഗനനിര്‍ദേശമിറക്കി

മലപ്പുറം: സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാര്‍ഗനനിര്‍ദേശമിറക്കി. ഓട്ടോ റിക്ഷകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായാണ് കമ്മീഷന്‍ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാ സംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കണം. Read More …

കമല്‍ സി ചവറ സ്വന്തം പുസ്തകം കത്തിച്ചു

കോഴിക്കോട്: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം എഴുത്തുകാരന്‍ കമല്‍സി ചവറ പൊതുജനമധ്യത്തില്‍ കത്തിച്ചു. കോഴിക്കോട് മാനഞ്ചിറക്കടുത്ത് ഇന്ന് വൈകുന്നേരമാണ് അദ്ദേഹം തന്റെ കൃതി ‘ശ്മശാനങ്ങളുടെ നോട്ട്’ കത്തിച്ചത്. മനുഷൃാവകാശ പ്രവര്‍ത്തകരെയും മാധൃമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പുസ്തകം കത്തിച്ച കമല്‍സി ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖൃാപിച്ചു. ഡി.ജി.പി കളവ് പറയുകയാണെന്നും തനിക്കും നദീറിനുമെതിരെ പൊലീസ് വേട്ട Read More …

അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ ഹങ്കേറിയന്‍ മാധ്യമപ്രവര്‍ത്തകയെ കോടതി ശിക്ഷിച്ചു

സൂറിച്ച്: അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ ഹങ്കേറിയന്‍ മാധ്യമപ്രവര്‍ത്തകയെ കോടതി ശിക്ഷിച്ചു. സ്വകാര്യ ചാനലിലെ ജീവനക്കാരിയായ പേട്ര ലാസ്ലോ (41) യെയാണ് കോടതി ശിക്ഷിച്ചത്. ഹങ്കേറിയന്‍ നഗരമായ സെഗെഡിലെ കോടതി മൂന്നു വര്‍ഷം നല്ലനടപ്പാണ് വിധിച്ചത്. ശിക്ഷാ കാലയളവില്‍ പേട്രയില്‍നിന്നും കുറ്റകരമായ പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍പാടില്ലെന്ന് കോടതി ഉത്തരവിട്ടു. അഭയാര്‍ഥികള്‍ കൂട്ടത്തോടെ കുതിച്ചുവന്നപ്പോള്‍ പേടികൊണ്ട് സ്വയരക്ഷക്ക് ചെയ്തതാണെന്ന് പേട്ര Read More …

സമരം തകര്‍ന്നതോടെ തിയറ്റര്‍ ഉടമകള്‍ക്കു സിനിമാ രംഗത്തുണ്ടായിരുന്ന മേധാവിത്വം നഷ്ടമായി

തൃശൂര്‍:  സിനിമാ സമരം തകര്‍ന്നതോടെ തിയറ്റര്‍ ഉടമകള്‍ക്കു സിനിമാ രംഗത്തുണ്ടായിരുന്ന മേധാവിത്വം നഷ്ടമായി. കൂടുതല്‍ പിടിമുറുക്കാനായി ലിബര്‍ട്ടി ബഷീന്റെ നിര്‍ദ്ദേശ പ്രകാരം തുടങ്ങിയ സമരത്തോടെ ഉണ്ടായിരുന്ന എല്ലാ ശക്തിയും ഇല്ലാതായി എന്നതാണു സത്യം. രണ്ടാഴ്ച മുന്‍പു മന്ത്രി എ.കെ. ബാലന്‍ വച്ച നിര്‍ദ്ദേശല്ലാതെ മറ്റൊന്നും മുന്നിലില്ലാതെയാണു സമരം പിന്‍വലിക്കേണ്ടി വന്നത്. മാത്രമല്ല ഫെഡറേഷന്‍ ശക്തമായി എതിര്‍ത്ത Read More …

അനില്‍ വിജിന്റെ പ്രസ്താവനയില്‍ കുടുങ്ങി ബിജെപി

ന്യൂഡല്‍ഹി: മോഡി ഭരണത്തില്‍ ആവേശം മൂത്ത് മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ ബിജെപിക്ക് തലവേദനയാകുന്നു. കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്നായിരുന്നു ഹരിയാന മന്തിര്‍ അനില്‍ വിജിന്റെ പ്രസ്താവന. എന്നാലിത് മന്ത്രിയുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പറഞ്ഞ് ബിജെപി വിവാദത്തില്‍ നിന്നും അകലം പാലിച്ചു. അനില്‍ വിജിന്റെ പ്രസ്താവനയെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. അതദ്ദേഹത്തിന്റെ വ്യക്തിപരമായ Read More …

റവ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

കോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചന്‍) തറയിലി (44)നെ സീറോ മലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ജോര്‍ജ് Read More …