ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. നേരത്തേ, ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഭീകരര്‍ കൂടുതല്‍ Read More …

93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

ബംഗളൂരു: കര്‍ണാടകയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘം പിടിയില്‍. വിവിധസ്ഥലങ്ങളില്‍നിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. പിടിച്ചെടുത്തത് 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ജീവനക്കാര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കണ്ണൂരില്‍ ഫെഡറല്‍ ബാങ്കില്‍ സംഘര്‍ഷം

കണ്ണൂര്‍: കേളകം ഫെഡല്‍ബാങ്ക് ശാഖയില്‍ സംഘര്‍ഷം. പണമില്ലെന്ന് ബോര്‍ഡ് വച്ചതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്. ബാങ്കില്‍ തടിച്ചു കൂടി ആയിരത്തോളം ഇടപാടുകാര്‍ ജീവനക്കാരെ ഗോഡൗണില്‍ തടഞ്ഞു വച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് പണം ലഭിച്ചിരുന്നില്ല. എന്നാല്‍ ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് പണം നല്‍കിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.   സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് Read More …

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. 81 ഓളം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ആറു ട്രെയിനുകള്‍ റദ്ദാക്കി.

നിര്‍ഭാഗ്യകരമാണെന്ന് കമല്‍

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് Read More …

എസ്ബിടിയുടെ 204 ശാഖകള്‍ പൂട്ടും

തിരുവനന്തപുരം :എസ്ബിഐയുമായി ലയനത്തിനൊരുങ്ങുന്ന എസ്ബിടി ബാങ്കില്‍ നിന്നും ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നു. കേരളത്തിലെ 204 ശാഖകള്‍ പൂട്ടുകയും ചെയ്യും. ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നത് ലയനത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കില്ലെന്ന് നേരത്തെ മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ കുറക്കാനാണ് തീരുമാനം.മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്ബിടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്കു സ്വയംവിരമിക്കല്‍ പദ്ധതി Read More …

എ ഗ്രൂപ്പ് നോതാക്കള്‍ പരാതിയുമായി ഡല്‍ഹിയിലേക്ക്

എ ഗ്രൂപ്പിനെ അവഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് ആരോപണം. നിലവില്‍ എട്ട് ഡി സി സി കള്‍ ഉണ്ടായിരുന്ന എ ഗ്രൂപ്പിന് പുതിയ ലിസ്റ്റ് പ്രകാരം അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.   ഇത് സംബന്ധിര്‍ എ ഗ്രൂപ്പിന്റെ പരാതി ദേശീയ നേതാക്കളെ അറിയിക്കും. കെ പി സി Read More …

ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റില്‍

റിയാദ്: സൗദിയില്‍ ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റില്‍. മലക് അല്‍ ഷെഹ്‌റി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടന്നത്. ഇസ്ലാമിക നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് കര്‍ക്കശമായ വസ്ത്രനിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് Read More …