സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതോത്പാദനത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

മെസ്സിയുടെ കൈവിരല്‍തുമ്പ് വിടാതെ കുഞ്ഞു മുര്‍താസ

ആറു വയസ്സുകാരനായ അഫ്ഗാന്‍ ബാലന്‍ മുര്‍താസയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. പ്ലാസ്റ്റിക് കൂടു കൊണ്ടുണ്ടാക്കിയ മെസ്സിയുടെ പത്താം നമ്പര്‍ അര്‍ജന്റീന ജേഴ്‌സിയും ധരിച്ച് നില്‍ക്കുന്ന മുര്‍താസ അഹ്മ്മദിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആ മുര്‍താസ സാക്ഷാല്‍ മെസ്സിയെ തന്നെ നേരില്‍ കണ്ടിരിക്കുന്നു. 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ Read More …

ലൈംഗീകാരോപണം: കര്‍ണാടക എക്‌സൈസ് മന്ത്രി രാജിവെ

ബെംഗളൂരു: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്.വൈ മേത്തി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചതായും രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മേത്തി അറിയിച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖര്‍ എന്നയാള്‍ മന്ത്രിക്കെതിരെ ആരോപണവുമായി Read More …

എന്‍ജിനീയറിംഗ് പരീക്ഷ ഇന്നും മുടങ്ങി

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും മുടങ്ങി. ഒമ്പതു സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലാണ് പരീക്ഷ മുടങ്ങിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിഇടിയിലും ബാര്‍ട്ടണ്‍ഹില്ലിലും പരീക്ഷ തടസപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കാമറാമാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. കൊല്ലം ടികെഎം, പാലക്കാട് അകത്തേത്തറ എന്‍ജിനീയറിംഗ് കോളജ് Read More …

പ്രധാനമന്ത്രിക്കെതിരേ അഴിമതിയാരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇത് ലോക്‌സഭയില്‍ മാത്രമേ വിശദീകരിക്കുകയുള്ളെന്നും രാഹുല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദി അഴിമതി നടത്തിയതിനു തെളിവുണ്ട്. ഇതു മനസിലാക്കി മോദി പാര്‍ലമെന്റില്‍നിന്നും ഒളിച്ചോടുകയാണ്.   നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട Read More …

ബാറില്‍ മദ്യം പാര്‍സെല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

ബാറില്‍നിന്നു മദ്യം വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റുകളില്‍ പോയാല്‍ മതി. മദ്യം പാഴ്‌സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.   ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന Read More …

നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയ സാഹചര്യത്തില്‍ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോച്ചിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റലി സൂചിപ്പിച്ചു. മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ മൂലം സാമ്ബത്തികവാണിജ്യമേഖകളില്‍ Read More …

തലയോലപ്പറമ്പ് കൊലപാതകം: കെട്ടിടത്തിന്റെ ഉള്‍വശം പൊളിച്ചു പരിശോധന

തലയോലപ്പറമ്പ്: എട്ടു വര്‍ഷം മുന്‍പു കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്. ഗൃഹനാഥന്റെ കൊലയ്ക്കു പിന്നില്‍ മാസങ്ങള്‍ക്കു മുമ്പ് കള്ളനോട്ടുകേസില്‍ പ്രതിയായ അനീഷും സുഹൃത്തുക്കളുമാണെന്ന് പോലീസ് കണ്ടെത്തി. എട്ടുവര്‍ഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ Read More …