ആര്‍. ശ്രീലേഖയ്ക്ക് എതിരായ നടപടി: ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍.ശ്രീലേഖക്കെതിരായ നടപടി വൈകിപ്പിച്ചെന്ന പരാതിയില്‍ ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണു വിമര്‍ശനം. രണ്ടു ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി തള്ളി. ഈ മറുപടി തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അധികാരദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നാണു ശ്രീലേഖക്കെതിരായ Read More …

നോട്ട് പ്രതിസന്ധി: രാഹുല്‍ഗാന്ധി മാര്‍ക്കറ്റില്‍

ലക് നോ: നോട്ട് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി മാര്‍ക്കറ്റില്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ഒരു മാര്‍ക്കറ്റിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പരാതികേട്ട രാഹുല്‍ പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. നോട്ട് നിരോധനം പാവങ്ങളോടുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. നേരത്തേ, ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഭീകരര്‍ കൂടുതല്‍ Read More …

93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

ബംഗളൂരു: കര്‍ണാടകയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘം പിടിയില്‍. വിവിധസ്ഥലങ്ങളില്‍നിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. പിടിച്ചെടുത്തത് 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ജീവനക്കാര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കണ്ണൂരില്‍ ഫെഡറല്‍ ബാങ്കില്‍ സംഘര്‍ഷം

കണ്ണൂര്‍: കേളകം ഫെഡല്‍ബാങ്ക് ശാഖയില്‍ സംഘര്‍ഷം. പണമില്ലെന്ന് ബോര്‍ഡ് വച്ചതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്. ബാങ്കില്‍ തടിച്ചു കൂടി ആയിരത്തോളം ഇടപാടുകാര്‍ ജീവനക്കാരെ ഗോഡൗണില്‍ തടഞ്ഞു വച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് പണം ലഭിച്ചിരുന്നില്ല. എന്നാല്‍ ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് പണം നല്‍കിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.   സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് Read More …

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. 81 ഓളം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ആറു ട്രെയിനുകള്‍ റദ്ദാക്കി.

നിര്‍ഭാഗ്യകരമാണെന്ന് കമല്‍

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് Read More …

എസ്ബിടിയുടെ 204 ശാഖകള്‍ പൂട്ടും

തിരുവനന്തപുരം :എസ്ബിഐയുമായി ലയനത്തിനൊരുങ്ങുന്ന എസ്ബിടി ബാങ്കില്‍ നിന്നും ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നു. കേരളത്തിലെ 204 ശാഖകള്‍ പൂട്ടുകയും ചെയ്യും. ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നത് ലയനത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കില്ലെന്ന് നേരത്തെ മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ കുറക്കാനാണ് തീരുമാനം.മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്ബിടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്കു സ്വയംവിരമിക്കല്‍ പദ്ധതി Read More …