വര്‍ധ തീരം തൊട്ടു; ശക്തമായ കാറ്റും മഴയും, രണ്ടു മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീഷണിയുയര്‍ത്തി വര്‍ധ ചുഴലിക്കാറ്റ് തീരത്തെത്തി. ഉച്ചക്ക് ശേഷം 2.30 ഓടെയാണ് തീരത്തെത്തിയത്. തീരപ്രദേശത്ത് ശക്തമായ കാറ്റുണ്ട്. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു മണിക്കൂറെങ്കിലും സമയമെടുക്കും കാറ്റിന്റെ തീവ്രത കുറയാനെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ മഴയും തുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി. ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും Read More …

മാവോയിസ്റ്റു വേട്ടവിമര്‍ശിക്കുന്നവര്‍ സ്വപ്‌നജീവികള്‍

കണ്ണൂര്‍: മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിക്കുന്നവര്‍ സ്വപ്‌നജീവികളെയന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. മാവോയിസ്റ്റ് നേതാക്കള്‍ വെടിയേറ്റ മരിച്ചതുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്‍. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്‌ന ജീവികള്‍ പലപ്രതികരണം Read More …

ടോം ജോസിനെതിരേ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാട്, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരേ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ശിപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. ചവറ കെഎംഎംഎല്ലിന്റെ എംഡിയായിരുന്ന കാലത്ത് 1.67 കോടി രൂപയുടെ അഴിമതി നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് ടോം ജോസിനെതിരേ നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് Read More …

കളമശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

കൊച്ചി: കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. കളമശേരി സ്വദേശിനിയായ 14 വയസുകാരിയാണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് മസ്തിഷ്‌കരോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27–നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.   നില വഷളായ കുട്ടി ഇന്നു പുലര്‍ച്ചെ 6.50 ഓടെ മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റംബര്‍ 14–നാണ് Read More …

ചലച്ചിത്രമേള: കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം. ഡെലിഗേറ്റുകളുടെ ബഹളം മൂലം ഈജിപ്തില്‍ നിന്നുള്ള ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ക്ലാഷിന്റെ പ്രദര്‍ശനം അര മണിക്കൂര്‍ വൈകി. സാധാരണ നിലയില്‍ തിയ്യറ്ററിലെ നാല്‍പത് ശതമാനം സീറ്റുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാവുക. ബാക്കിയുള്ളവര്‍ തിയ്യറ്ററില്‍ ക്യൂ നിന്നു കാണണം. എന്നാല്‍, കാലത്ത് Read More …

വര്‍ധ ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ചെന്നൈയിലേക്ക് എത്തേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വര്‍ധ ഭീഷണിയെ തുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കുട്ടികളെയും കൂട്ടി പുറത്തിറങ്ങരുതെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജനങ്ങള്‍ തയാറായിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടിനും Read More …

നബിദിനാശംസകള്‍ നേര്‍ന്ന്

ന്യൂഡല്‍ഹി: മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ രാജ്യത്തിന് നബിദിനാശംസകള്‍ നേര്‍ത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും നബിദിനാശംകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. സമൂഹത്തില്‍ ഐക്യമുണ്ടാകട്ടെ എന്നും സമാധാനവും സമൃദ്ധിയും എല്ലാവര്‍ക്കും ലഭിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഐ.എസ്.ഐയുടെ പുതിയ തലവന്‍ നവീദ് മുക്താര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ പുതിയ തലവനായി ലഫ്. ജനറല്‍ നവീദ് മുക്താറിനെ നിയമിച്ചു. ഐ.എസ്.ഐയിലെ തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം. ലഫ്. ജനറല്‍ റിസ്വാന്‍ അക്തറിന്റെ പകരക്കാരനായാണ് മുക്താര്‍ സുപ്രധാന പദവിയിലെത്തുന്നത്. റിസ്വാന്‍ അക്തറിനെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി അധ്യക്ഷനായി നിയോഗിച്ചു. പാക് സൈന്യത്തിലെ സുപ്രധാന പദവികളില്‍ ഒന്നാണ് ഐ.എസ്.ഐയുടെ Read More …