ഡിഎംകെയില്‍ സ്റ്റാലിനിസ്റ്റ് യുഗം വരുന്നു

ചെന്നൈ: എം.കെ സ്റ്റാലിന്‍ ഡിഎംകെയുടെ തലപ്പത്തേക്ക് എത്തുന്നു. ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. എം. കരുണാനിധി മക്കളായ എം.കെ അഴഗിരിയുമായും സ്റ്റാലിനുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം. ജയലളിതയുടെ മരണ ശേഷമുള്ള ഡിഎംകെയുടെ ആദ്യ യോഗമെന്ന Read More …

ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.

ജയലളിതയുടെ നിര്യാണം; തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 280 ആയി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തില്‍ ദുഖിതരായി 280 പേര്‍ മരിച്ചുവെന്ന് അണ്ണാഡിഎംകെ വൃത്തങ്ങള്‍. ജയലളിത മരിച്ചുവെന്ന വാര്‍ത്തയുണ്ടാക്കിയ ഞെട്ടലാണ് ഇവരുടെ മരണത്തിനു കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ 203 പേരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി പുറത്തു വിട്ടു. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി Read More …

സംസാരിക്കാത്തത് പ്രതിപക്ഷം അനുവദിക്കാത്തിനാല്‍

അഹമ്മദാബാദ്: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ലോക് സഭയില്‍ താന്‍ സംസാരിക്കാത്തത് പ്രതിപക്ഷം അനുവദിക്കാത്തതിനാല്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ഈ നിലപാടുമൂലമാണ് കാര്യങ്ങള്‍ തനിക്ക് പൊതു വേദികളില്‍ പറയേണ്ടി വരുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്തയില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍ എപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ പ്രധാനമന്ത്രി Read More …

പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം

ചെന്നൈ• തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തിനു ശേഷമുള്ള പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു ചേരും. രാവിലെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലാണ് യോഗം. പുതിയ ‘അമ്മ’ പദ്ധതികള്‍ക്കൊപ്പം മറ്റു നിര്‍ണായക പ്രഖ്യാപനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടാകും മന്ത്രിസഭാ യോഗത്തിന് തുടക്കമാവുക. പുതിയ ‘അമ്മ’ പദ്ധതികള്‍ ആദ്യ Read More …

ശശികലയ്‌ക്കെതിരെ തമിഴ് മക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ഉറ്റ തോഴിയായി നടിച്ച് കൊലപ്പെടുത്തുകയായിരുന്നു ശശികലയുടെ ഉദ്ദേശമെന്ന് അമ്മ ആരാധകര്‍. പെണ്‍സിംഹമായിരുന്ന അമ്മ ഇരുന്ന കസേരയില്‍ ശശികലയെ പോലൊരു തട്ടിപ്പുകാരിയെ കയറി ഇരിക്കാന്‍ ജീവനുള്ളിടത്തോളം തങ്ങള്‍ സമ്മതിക്കില്ലെന്നും അമ്മയുടെ ആരാധകര്‍. നല്ലവളെ പോലെ നടിച്ച് ശശികല വിഷം കൊടുത്ത് അമ്മയെ കൊന്നതാണെന്നാമ് പോതുവേ തമിഴ് ജനതയ്കുള്ളില്‍ ഊയര്‍നിനരിയ്ക്കുന്ന വികാരം. ജയലളിതയുടെ Read More …

നോട്ടുമാറ്റം വന്‍ അഴിമതി

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം. നോട്ടുമാറ്റം വന്‍ അഴിമതിയാണെന്നും കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം 24,000 രൂപ പിന്‍വലിക്കുന്നതിനായി ചെക്കുമായി താന്‍ ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസങ്ങളില്‍ Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. 2,620 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.