മന്ത്രിയുടെ പേരില്‍ വ്യാജ നിക്ഷേപമില്ല; കെ സുരേന്ദ്രനെതിരെ നിയമ നടപടിക്ക് ബാങ്ക് മാനേജര്‍

തിരുവനന്തപുരം: മന്ത്രിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വ്യാജനിക്ഷേപം ഉണ്ടെന്ന പേരില്‍ കടകം പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്പി ദീപക് അറിയിച്ചു. ബാങ്കില്‍ ആദായ നികുതിവകുപ്പ് ഇത് വരെ പരിശോധന നടത്തിയില്ല. ബാങ്കിലുള്ള മുഴുവന്‍ Read More …

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീം കോടതി. വിവേചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജില്ലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ ബാങ്കുകള്‍ക്ക് Read More …

സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടി

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന കാര്യം പരിഗണിക്കും. ജില്ലയില്‍ കൂടുതല്‍ സിഗ്്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. 1410 വാഹനാപകടങ്ങളാണ് ഈവര്‍ഷം ജില്ലയിലുണ്ടായത്. ഇതില്‍ 135 പേര്‍ മരിക്കുകയും 1528 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ ഏറെയും Read More …

ജയ്പൂര്‍ കലാ ഉച്ചക്കോടിയില്‍ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കലാ ഉച്ചക്കോടിയില്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം. ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി പെയിന്റിങ്ങുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഒരു ചിത്രകാരനെ തല്ലിച്ചതച്ചു. അര്‍ധനഗ്‌ന ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പ് അക്രമം അഴിച്ചുവിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ സേന ഗ്രൂപ്പിന്റെ തലവനായ Read More …

അഴിമതിയെകുറിച്ചു വിവരം നല്‍കാന്‍ മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: അഴിമതിയെകുറിച്ചു വിവരം നല്‍കുന്നതിനായി വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. Ar-i-sin-g K-er-a-l-a, W-h-i-stl-e Now എന്നീ പേരുകളിലാണ് മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ര്ട അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയത്. അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്‌നിച്ച വ്യക്തികള്‍ക്ക് Read More …

വിനീതിന്റെ പോരാട്ട വീര്യം തര്‍ക്കം

കണ്ണൂര്‍: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായ കണ്ണൂര്‍ സ്വദേശി സികെ വിനീതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്സിപിഎം യുവജനപോരാളികളുടെ അവകാശത്തര്‍ക്കം.കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതിന്റെ പോരാട്ട വീര്യത്തിന് കരുത്താകുന്നതെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്‌ബോള്‍ ,ഭാരതാംബയുടെ പൊന്നോമന പുത്രനായ വിനീതിന്റെ സംഘപരിവാര്‍ രാഷ്ട്രീയ പാരമ്ബര്യമാണ് കണ്ണൂര്‍ അമ്ബാടിമുക്ക് എന്ന ആര്‍എസ്എസിന്റെ Read More …

ചലച്ചിത്രമാമാങ്കത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 21മത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതളിയും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗ് പ്രദര്‍ശിപ്പിക്കും. മേളയുടെ പ്രമേയമായ അഭയാര്‍ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. മൈഗ്രേഷന്‍ Read More …

പുതുനിര കൂടുതല്‍ യുവത്വം പകരും

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഡിസിസികള്‍ പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനയ്ക്കു മാനദണ്ഡമാക്കിയത്. പുതിയ നിര കോണ്‍ഗ്രസിന് കൂടുതല്‍ യുവത്വം പകരും. താഴെ തലത്തിലുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ Read More …