രാഷ്ട്രപതി അറിയാതെ

ദില്ലി: പണം അസാധുവാക്കാനുള്ള തീരുമാനം രാഷ്ട്പതി പ്രണബ് മുഖര്‍ജിയുടെ ഓഫീസ് നേരത്തെ അറിയരുതെന്ന് തീരുമാനിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീങ്ങിയതെന്ന് വ്യക്തമാകുന്നു. ഓര്‍ഡിനന്‍സിന് പകരം ഗസറ്റ് വിജ്ഞാപനത്തിനുള്ള തീരുമാനം രാഷ്ട്പതിയുടെ ഓഫീസ് വഴി ഇതു ചോരും എന്ന നിഗമനം കാരണമായിരുന്നു എന്നാണ് സൂചന. പണം അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന ഹര്‍ജിയിലെ Read More …

പിന്തുണയുമായി ബാബാ രാംദേവ്

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കോല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാംദേവ് മമതയെ പ്രശംസകൊണ്ടു മൂടിയത്. രാഷ്ട്രീയത്തില്‍ മമതയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ നടപടിക്രമങ്ങളെയാണ് മമത എതിര്‍ക്കുന്നത്. എന്നാല്‍ മനസുകൊണ്ട് Read More …

ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാവികസേനയുടെ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സേനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി. നാവികസേന ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളും അഭ്യാസപ്രകടനങ്ങളും സേന ആസ്ഥാനത്ത് നടക്കും.

സഹകരണ ബാങ്കുകളെ അനുകൂലിച്ച് നബാര്‍ഡ്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡിന്റെ പിന്തുണ. കെവൈസി മാനദണ്ഡങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ സഹകരണ ബാങ്കുകള്‍ നടപടി നേരിട്ടിട്ടില്ലെന്നും നബാര്‍ഡ് അറിയിച്ചു. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് സുപ്രീം കോടതിക്ക് കൈമാറും. 13 പ്രമുഖ Read More …

പ്രീപെയ്ഡ് യാത്രാ കാര്‍ഡുമായി കെ എസ് ആര്‍ ടി സിയും

തിരുവനന്തപുരം: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ കെ എസ് ആര്‍ ടി സിയും  സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി അണ്‍ലിമിറ്റിഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഈ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാം. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യമാണ് ഇക്കാര്യം Read More …

വോട്ടര്‍മാരെ പണത്തിലൂടെ സ്വാധീനിക്കേണ്ട

ന്യൂഡല്‍ഹി: പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഗുരുതര കുറ്റമായി പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വേണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട്  ആവശ്യപ്പെട്ടു. 65 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ പുതിയ സാഹചര്യത്തിനനുസൃതമായ മാറ്റം വേണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിലനില്ക്കുന്ന നിയമങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജോലി വേണോ, അഴിമതി വിരുദ്ധ നിയമം പഠിക്കണം

തിരുവനന്തപുരം: സര്‍ക്കാര്‍  ജോലിയില്‍ പ്രവേശിക്കും മുമ്പ്് അഴിമതി വിരുദ്ധ നിയമങ്ങള്‍ പഠിക്കണമെന്ന് ജേക്കബ് തോമസ്. എല്ലാ തസ്തികകളിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി വിജിലന്‍സ് നടത്തുന്ന അഴിമതിവിരുദ്ധ കോഴ്‌സുകൂടി പാസാകണം എന്ന നിബന്ധന കൂടി വരും. എന്താണ് അഴിമതി നിരോധനനിയമമെന്നും അഴിമതിക്കാര്‍ക്കുള്ള ശിക്ഷയെന്താണെന്നും അഴിമതിയെ എങ്ങനെ പ്രതിരോധിക്കണമെന്നും പഠിപ്പിക്കുന്നതാണ് കോഴ്‌സ്. ഇതിനുള്ള സിലബസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് മാനദണ്ഡം

തിരുവനന്തപുരം: ഒരോ സര്‍ക്കാരിലും അവതാരങ്ങള്‍ ഉണ്ടാകുന്നത് ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങളിലൂടെയാണ്.അവതാരങ്ങളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ അതൊരു സാധാരണ പ്രഖ്യാപനമായി കണ്ടത് നിരവധി പേരാണ്.എന്നാലിതാ അവതാരങ്ങളെ ഇല്ലാതാക്കാനും അ!ഴിമതി കുറക്കാനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് Read More …