സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും പിടിക്കാനൊരുങ്ങി മോദി

ന്യൂഡല്‍ഹി: നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്‌സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘ജെം’ (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) എന്ന വന്‍ പദ്ധതിക്കാണു മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ തുകയ്ക്കു കരാര്‍ ഉറപ്പിച്ച് ഇഷ്ടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൂട്ടി കമ്മിഷന്‍ അടിക്കുന്ന ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്കു നിര്‍ത്തി അഴിമതി തുടച്ചുനീക്കുകയെന്ന Read More …

യുവതികള്‍ പമ്പയില്‍ ഇറങ്ങി കുളിക്കരുത

പമ്പ: യുവതികള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അതുകൊണ്ടു തന്നെ പുണ്യനദിയായ പമ്ബയിലിറങ്ങി യുവതികള്‍ കുളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് കഠിനവ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന Read More …

സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍. 2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി ടീസ്ത ആരംഭിച്ച എന്‍ജിഒയിലേക്കു വന്ന 9.75 കോടിയില്‍ 3.85 കോടി രൂപ ഇരുവരും ചേര്‍ന്നു തിരിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 83 പേജുള്ള സത്യവാങ്മൂലമാണ് ഗുജറാത്ത് Read More …

നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം വാക്ക് മാറ്റല്‍ തുടരുന്നു

ഭുവനേശ്വര്‍: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അവസാനമില്ല. പ്രശ്‌നപരിഹാരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ബുദ്ധിമുട്ട് ഒന്നോ രണ്ടോ പാദങ്ങള്‍ കൂടിയേ ഉണ്ടാകൂവെന്ന് മന്ത്രി മെയ്ഡ് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.അതേസമയം നോട്ട് നിരോധനമെന്ന തീരുമാനം ഇന്ത്യന്‍ സമ്ബത്ത് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം അതിദീര്‍ഘമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Read More …

പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേക്ക് മാറ്റും തോമസ് ഐസക്ക്

ന്യൂഡല്‍ഹി:   നോട്ട് പിന്‍വലിക്കളിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി  പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേക്ക് മാറ്റുന്നത് ആലോചനയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണു മാറ്റുന്നത്. സഹകരണമേഖല ശക്തിപ്പെടുത്താനാണു ശ്രമമെന്ന് ഐസക്ക് പറഞ്ഞു.

അഭിഭാഷക–മാധ്യമതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിഭാഷക–മാധ്യമതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് മന്ദഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന Read More …

നോട്ട് നിരോധനം: കെഎസ്ആര്‍ടിസിക്ക് 30 കോടി നഷ്ടമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത്തരത്തില്‍ 30 കോടി രൂപയുടെ നഷ്ടമാണ് മാസം ഉണ്ടായതെന്നും ഇനി ഇത് വര്‍ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.   ഇപ്പോള്‍ത്തന്നെ നഷ്ടത്തില്‍ തുടരുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ കടത്തില്‍ Read More …

മദ്യലഹരിയില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ഭാര്യയെ കുത്തിക്കൊന്നു

ഹൈദരാബാദ്: മദ്യലഹരിയില്‍ സോഫ്‌റ്റ്വേര്‍ എഞ്ചിനീയര്‍ ഭാര്യയെ കുത്തിക്കൊന്നു. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരനാണ് ഭാര്യയുടെ കഴുത്തില്‍ 15 തവണ കുത്തിയ ശേഷം നിര്‍വ്വികാരതയോടെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഹൈദരാബാദ് ദമൈഗുഡ അയ്യപ്പ കോളനിയിലെ ചക്രപാണി എന്നയാളാണ് ജവഹര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ ഭാര്യ 34 കാരി മഹാദേവിയാണ് ക്രൂരതയ്ക്ക് ഇരയായത്. Read More …