ബാങ്കിലെത്തിച്ചത് 36,341 കോടി

തിരുവന്തപുരം: കേരളം ഇത് വരെ ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ,കെട്ടിക്കിടക്കുന്ന രൂപ കൊണ്ട് വായ്പ പോലും നല്‍കാനാവാതെ ബാങ്കുകള്‍ നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കേരളം ഇതു വരെ ബാങ്കിലിട്ടത് 36,341 കോടി രൂപ.ഇതില്‍ ബാങ്ക് നിക്ഷേപം 34,956 കോടി രൂപയാണ്.1385 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുത്തു. രാജ്യത്തെ മൊത്തം പണമിടപാടിന്റെ മൂന്ന് ശതമാനം Read More …

നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം

ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിസന്ധിയിലാക്കിയ നോട്ടു പിന്‍വലിക്കല്‍ ദേശീയ ദുരന്തമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.ഗുജറാത്തിലെ 2002ലെ നരഹത്യക്ക് ശേഷം കുലുക്കമില്ലാതിരുന്ന മോദി സമാനമായ മറ്റൊരു നടപടി രാജ്യത്ത് നടപ്പാക്കുകയാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ കളളപ്പണം നിക്ഷേപിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ നിലപാടിനെ തോമസ് ഐസക് ചോദ്യം ചെയ്തു.നോട്ടു പിന്‍വലിക്കല്‍ പദ്ധതി പൊളിഞ്ഞു.പതിനൊന്നര ലക്ഷം രൂപ പിന്‍വലിക്കപ്പെട്ട നോട്ടുകളായി തിരിച്ചെത്തി.മൂന്നു Read More …

രണ്ടാം ദിനം ആദ്യ സ്വര്‍ണം പാലക്കാടിന്

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വിന്‍ ശങ്കറാണ് സ്വര്‍ണം നേടിയത്. തൊട്ടുപിന്നാലെ ഫലമറിഞ്ഞ സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി എറണാകുളം ഒപ്പമെത്തി. മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനുമോള്‍ തമ്ബിയാണ് എറണാകുളത്തിനായി സ്വര്‍ണം Read More …

ദേശീയ റെക്കോഡ് മറികടന്ന് ബബിത

തേഞ്ഞിപ്പലം-  സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ഒന്നാം സ്ഥാനത്ത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു. 54 പോയിന്റുകളുമായാണ് എറണാകുളം മെഡല്‍ വേട്ടയില്‍ മുന്നില്‍ നില്ക്കുന്നത്. അഞ്ച്  സ്വര്‍ണം, ഒന്‍പത് വെള്ളി, രണ്ട് വെങ്കല മെഡലുകള്‍ എറണാകുളത്തിന്റെ താരങ്ങള്‍ സ്വന്തമാക്കി. പാലക്കാട് ജില്ലക്ക് അഞ്ച് Read More …

നിലമ്പൂര്‍ വെടിവെപ്പ്: അന്വേഷണ ചുമതല ജില്ലാ കലക്ടര്‍ക്ക്

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയില്‍ നവംബര്‍ 24 ന് നടന്ന വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറുമായ അമിത് മീണയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരില്‍ ജില്ലാ മജിസ്‌ട്രേറ്റ് Read More …

പ്രസാധക കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: പീസ് സ്‌കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന നിയമവിരുദ്ധ സിലബസില്‍ പഠനം നടന്നെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസാധക സ്ഥാപനത്തിലെ മൂന്നു പേരാണ് അറസ്റ്റിലായത്. എറണാകുളം അസി. കമ്മീഷനറുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുകയാണ്. നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സ്‌കൂളിനെതിരെ കേസെടുത്തിരുന്നു. Read More …

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വ്വീസ് തുടങ്ങി

കൊണ്ടോട്ടി:യാത്രക്കാരെ മധുരം നല്‍കി സ്വീകരിച്ച് കരിപ്പൂര്‍-റിയാദ് സെക്ടറില്‍ ഇന്നുമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആംരഭിച്ചു.ആഴ്ചയില്‍ നാലു സര്‍വ്വീസുകളാണ് കരിപ്പൂര്‍-റിയാദ്,റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുന്നത്.വെളളിയാഴ്ച രാവിലെ 9.10ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ 186 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവുന്നതാണ്.ഈ വിമാനം റിയാദില്‍ നിന്ന് യാത്രക്കാരുമായി രാത്രി 8.30ന് കരിപ്പൂരിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെളളി,ഞായര്‍,തിങ്കള്‍,ബുധന്‍ 4 ദിവസങ്ങളിലായിരിക്കും Read More …

മോദി പ്രതിഛായയുടെ തടവിലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി പ്രതിച്ഛായയുടെ തടവിലാണെന്നും അദ്ദേഹം ടിആര്‍പി റേറ്റിംഗ് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. മോദിയുടെ ഈ പ്രകടനത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം അതിഭീമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടിആര്‍പി രാഷ്ട്രീയത്തില്‍ മാത്രമാണ് താത്പര്യം. സ്വന്തം പ്രതിച്ഛായയുടെ തടവില്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ ഇതേവരെ കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയിട്ടില്ല. സ്ഥാനങ്ങളിലിരിക്കുന്ന അനുഭവസമ്പത്തിനെ മറികടന്ന് Read More …