നിലമ്പൂരില്‍ മൂന്ന മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മലപ്പുറം നിലമ്പൂര്‍ കാട്ടില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന. കൊല്ലപ്പെട്ടവരില്‍ കേന്ദ്രകമ്മിറ്റി അംഗമായ ഒരു സ്ത്രീയും ഉല്‍പ്പെട്ടതായും പറയുന്നു. തണ്ടര്‍ബോള്‍ട്ട്മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് സൂചന. നിലമ്പൂര്‍ കാളികാവ് വനമേഖലയില്‍ ഉള്‍ക്കാട്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്.   ഏറ്റ് മുട്ടലില്‍ മൂന്ന് പേര്‍ മരണപെട്ടതായാണ് വിവരം. മരണപെട്ടതില്‍ കേന്ദ്രകമ്മിറ്റിയംഗമായ ഓരു സ്തരീയും Read More …

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ സംസാരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. നോട്ടുവിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭനം പതിവായതോടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സമവായ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭയില്‍ മോഡി പ്രസംഗിക്കുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചത്. നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 Read More …

അശ്ലീല ചിത്രങ്ങള്‍ അയച്ച പ്ലസ്ടു അധ്യാപകനെ പിടികൂടി

മലപ്പുറം: കഌസിലെ പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലൂടെ സ്വന്തം നഗ്‌നചിത്രങ്ങള്‍ കൈമാറിയ +2 അദ്ധ്യാപകനെ പിടികൂടി. തിരൂര്‍ കൂട്ടായി എംഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഈ അദ്ധ്യാപകന്‍ പെണ്‍കുട്ടികള്‍ ഒരുക്കിയ വലയില്‍ കുടുങ്ങുകയായിരുന്നു. ക്ലാസിലും, പുറത്തും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിരുന്ന Read More …

ഫൈസലിനെ സഹോദരീഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമ്മ മീനാക്ഷി

മലപ്പുറം:  മകന്‍ മതം മാറിയതില്‍ സഹോദരീ ഭര്‍ത്താവിന് വിരോധമുണ്ടായിരുന്നുവെന്ന് തിരൂരങ്ങാടിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ.മകന്‍ മതം മാറിയതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു.എന്നാല്‍ ഫൈസലിന്റെ സഹോദരി കവിതയുടെ ഭര്‍ത്താവ് വിനോദ് നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഫൈസലിന്റെ അമ്മ മീനാക്ഷി പറഞ്ഞു. അറുക്കുമെന്നൊക്കെ പറഞ്ഞ് മകളുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.വീടില്ലാത്ത വിനോദിന് വീടു വെച്ചു Read More …

തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍–റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.   ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സഹകരണ പ്രതിസന്ധി Read More …

നോട്ട് പിന്‍വലിക്കല്‍ നടപടി പിഴവ് സംഭവിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരേ മുന്‍ പ്രധാനമന്ത്രി നടത്തിയത്. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച Read More …

ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാക്കണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കി.തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 1,800 ഏക്കര്‍ ഭൂമി പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പറയുന്നത്. അനുദിനം കരിപ്പൂര്‍ വിമാനത്താവളം Read More …

എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം

തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം. വനിതകളുടെ 50 റൈഫിള്‍ ത്രീ പൊസിഷനിലാണ്് കേരള പോലീസിനായി മത്സരിച്ച എലിസബത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചത്