സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവ് 80 രൂപ വര്‍ധിച്ച് 22,320 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.

ഔഡീഷ്യ ബാങ്കില്‍ നിന്ന് കവര്‍ന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ ബാങ്കില്‍ നിന്ന് 1.15 കോടി രൂപ കവര്‍ന്നു. അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളാണ് കവര്‍ന്നത്. ദെങ്കാനലിലെ ഒഡീഷ്യ ഗ്രാമ്യ ബാങ്കിലാണ് കവര്‍ച്ച. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌ടോംഗ് റൂമിന്റെ വാതില്‍ തകര്‍ത്താണ് മോഷണം. 8.85 കോടി രൂപ ബാങ്കിലുണ്ടായിരുന്നെങ്കിലും 1.15 കോടി മാത്രം മോഷണം നടന്നതില്‍ Read More …

ജലനിധി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: ജലനിധി ഓഫിസിലെ ഫണ്ടില്‍ നിന്ന് ആറു കോടി രൂപ തട്ടിയെടുത്ത ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ജലനിധി ഓഫിസിലെ താല്ക്കാലിക ജീവനക്കാരനായ നീലേശ്വരം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് മലപ്പുറം ഡി വൈ എസ് പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തെ ഒന്നാം പ്രതിയുടെ ഭാര്യ Read More …

നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധം

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മുകാരാണെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയാണ്. സഹകരണ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണം. സഹകരണമേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ Read More …

തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്

തിരുവനന്തപുരം: ജനത്തിനു മേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതോടെ ബിജെപിയുടെ തനിനിറം പുറത്തായെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി.എസ് പറഞ്ഞു.   നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ ആദ്യ ദിവസം Read More …

അഭിപ്രായ സ്വാതന്ത്ര്യത്തിനു എല്ലാവര്‍ക്കും അവകാശമുണ്ട്

തിരുവനന്തപുരം • നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ഷനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫേസ്ബക്കിലൂടെ പോസ്റ്റിട്ടിരിക്കുന്നത്.. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെപ്പോലെ മോഹന്‍ലാലിന്റെയും അവകാശമാണ്. Read More …

പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

കൊച്ചി • കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും. പ്രശ്‌നം പരിഹാരക്കുന്നതിനായി  പമ്പ് ഉടകമളും ടാങ്കര്‍ ഉടമകളും ടാങ്കര്‍ തൊഴിലാളികളും ഉള്‍പ്പെട്ട കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ക്കുള്ള ഇന്ധന നീക്കം തടസപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചു. എന്നാല്‍ Read More …

ഫസല്‍വദം കൊല നടത്തിയത് ആര്‍ എസ്സ് എസ്സുകാര്‍

കണ്ണൂര്‍: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പിടുയിലായ മോഹനന്‍ വധക്കേസിലെ പ്രതി സുബീഷ് പോലീസിന് മൊഴിനല്‍കി. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും Read More …