നോട്ട് അസാധുവാക്കലിനെതിരെ ബി ജെ പി എം പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു

പലിശ നിരക്കുകള്‍ കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശയില്‍ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് പലിശ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ Read More …

സമവായമില്ല

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാക്കളുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇന്നു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്നും എല്ലാ കക്ഷികളെയും യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്

പിണറായിക്കെതിരെ ആര്‍ എസ് പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്തതിനെ വിമര്‍ശിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ Read More …

നോട്ട് പിന്‍വലിക്കല്‍ ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോയായി

തിരുവനന്തപുരം: രാജ്യത്ത് ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫിനാന്‍ഷ്യല്‍ ഫാസിസമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ആളുകള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ ഇത്ര ദിവസം കഴിഞ്ഞിട്ടും കാലിയായി തന്നെ തുടരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ Read More …

സഹകരണത്തില്‍ സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് സുധീരന്‍

തൃശൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരേ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തൃശൂരിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഒത്താശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില്‍ ജനങ്ങള്‍ വിലയ ദുരിതമാണ് അനുഭവിക്കുന്നത്.   അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കും. Read More …

നാട്ട് പിന്‍വലിച്ചത് സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. ബിജെപിയോ കേന്ദ്രസര്‍ക്കാരോ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരല്ല. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതെന്ന വാദം വിചിത്രമെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

100-500 നോട്ടുകള്‍ ഇനി ഹാര്‍ഡ് ബോര്‍ഡ്

അസാധുവായ 1000, 500 നോട്ടുകള്‍ എന്തുചെയ്യും എന്ന തീരുമാനം ഒടുവില്‍ എത്തിച്ചേര്‍ന്നത് കത്തിച്ചുകളയാം എന്നതായിരുന്നു. പക്ഷെ തീരുമാനത്തില്‍ നിന്ന് ഇപ്പോള്‍ ആര്‍ബിഐ പിന്മാറിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിനാല്‍ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് ഇവ നുറുക്കി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയായി വളപട്ടണത്തെ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് എത്തുന്നത് നുറുക്കിയ നോട്ടുകളാണ്. ഹാര്‍ഡ് ബോര്‍ഡും സോഫ്റ്റ് Read More …