3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

കെയ്‌റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. ലുക്‌സോറില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. ബിസി 1000 കാലഘട്ടത്തില്‍ വസിച്ചിരുന്ന മനുഷ്യരുടെ കൂട്ടത്തില്‍പെട്ടതാണ് മമ്മിയെന്നാണ് വിലയിരുത്തല്‍. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. റോയല്‍ കുടുംബത്തോട് Read More …

നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേന വിമാനങ്ങള്‍

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പുതിയ നോട്ടുകള്‍ പ്രസുകളില്‍ നിന്ന് ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വ്യോമസേന വിമാനങ്ങളുടെ സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ അടുത്തയാഴ്ചയോടെ നോട്ട് പ്രതിസന്ധി മൂലമുണ്ടായ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് Read More …

സുധീരനെ തള്ളി മുസ്ലീം ലീഗ്

മലപ്പുറം: സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്‍ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി Read More …

വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം • ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണുണ്ടായത്. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ Read More …

സഹകരണത്തില്‍ സഹകരണമില്ല

തിരുവനന്തപുരം: യോജിച്ച സമരമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടാണ് സുധീരന്‍ തള്ളുന്നത്. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയതും വേറിട്ട് സമരം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്‍ നിലപാട് വിശദീകരിച്ചത്. സഹകരണ മേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരന്‍ Read More …

നോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിരോധിച്ച പഴയനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം എട്ടിന് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്ന് സീ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസുകളിലൂടെയുമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരിക്കുന്നത്. വന്‍തോതിലുള്ള നോട്ട് കൈമാറ്റവും പണംപിന്‍വലിക്കലും നിരോധിച്ചിട്ടും കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന Read More …

കോഴിക്കോട്ട് അനധികൃത വിദേശ കറന്‍സി പിടികൂടി

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃത വിദേശ കറന്‍സി പിടികൂടി. 11 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള യുഎഇ ദിര്‍ഹം, സൗദി റിയാല്‍, മലേഷ്യന്‍ റിങ്കറ്റ് എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. സ്ഥാപനത്തിനെതിരേ ഫെമ നിയമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

നരേന്ദ്രമോഡിയുടെ നോട്ട് നീക്കം രാഷ്ട്രീയ തമാശ; പ്രധാനമന്ത്രിയെ പരിഹസിച്ച് ചൈന

ബെയ്ജിങ്: കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കം രാഷ്ട്രീയ തമാശയെന്ന് ചൈന. കള്ളപ്പണവും കള്ളനോട്ടും രാജ്യത്ത് ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതിരുന്നതിനുള്ള കാട്ടിക്കൂട്ടലുകളായിട്ടാണ് ചൈനീസ് മാധ്യമങ്ങള്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ വിലയിരുത്തിയത്. ഇത്തരമൊരു നീക്കത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണക്കാരാണെന്നും അവര്‍ പറയുന്നു. 2013 ല്‍ ചൈനീസ് പ്രസിഡന്റ് സി Read More …