പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു

തിരുവനന്തപുരം: മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്നായിണ് രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് Read More …

പിണറായിയുടെ സമരത്തിനു തുടക്കം

തിരുവനന്തപുരം • കറന്‍സി നോട്ട് നിരോധനം സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം. റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിനു തുടക്കമായി. മറ്റു മന്ത്രിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 10 മുതല്‍ 5 വരെയാണ് സത്യഗ്രഹം. രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും Read More …

ബിജെപിക്ക് സമ്പൂര്‍ണ പരാജയം

പനവേല്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ജനം തിരിച്ചടിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമ്പൂര്‍ണ പരാജയം. കര്‍ഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. മഹാരാഷ്ട്രയിലെ പനവേല്‍ കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അതേസമയം 25 വര്‍ഷത്തിന് Read More …

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ ചാമക്കാലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് സണ്ണി ഭാര്യ ലീനയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സണ്ണി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരുടെ രണ്ടു മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലീനയുടെ മൃതദേഹം Read More …

നിബന്ധനകളുമായി ഹൈക്കോടതി

കൊച്ചി ; കോടതികളിലെ റിപ്പോര്‍ട്ടിങ്ങിന് മാധ്യമങ്ങള്‍ക്ക് നിബന്ധനകളുമായി ഹൈക്കോടതി. റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിയമ ബിരുദവും പ്രവൃത്തി പരിചയവും നിര്‍ബന്ധമാക്കി. ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ടാണ് ചട്ടം രൂപീകരിച്ചത്. കോടതിയിലെ കേസുകളുടെ വിധിപകര്‍പ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കാനും തീരുമാനമായി. പുതിയ നിബന്ധന വരുന്നതോടെ വര്‍ഷങ്ങളായി കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പലര്‍ക്കും അവസരം നഷ്ടമാകും.

പുത്തന്‍ നോട്ടുകള്‍ കൈക്കൂലി പിടിവീണത് പ്രധാനമന്ത്രിയുടെ നാട്ടില്‍

അഹമ്മദാബാദ്: കറന്‍സി നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ പണം മാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഒരാഴ്ച മുമ്ബു മാത്രം പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ പുത്തന്‍ നോട്ടുകള്‍ മാത്രമായി നാലുലക്ഷം കൈക്കൂലി വാങ്ങിയതിന് രണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വ്യക്തികള്‍ക്ക് നേരിട്ട് നാലായിരം രൂപയും അക്കൗണ്ടിലൂടെ ആഴ്ചയില്‍ 20,000 രൂപയും മാത്രം പിന്‍വലിക്കാനേ അനുമതിയുള്ളൂ എന്നതിനാല്‍ ഇത്രയും രണ്ടായിരം Read More …

പ്രതിസന്ധിയുണ്ടാക്കി

പാലക്കാട് • കള്ളപ്പണക്കാര്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രഹരമായ നോട്ടു നടപടി നാട്ടില്‍ പ്രതിസന്ധി ഉണ്ടാക്കി എന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. രാജ്യത്ത് വിനിയോഗത്തിലിരിക്കുന്നതില്‍ 85% വും 500, 1000 നോട്ടുകളാണ്. ഇത് അസാധുവാക്കിയതോടെ ജനങ്ങള്‍ വിഷമകരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. കേന്ദ്രം കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്‌ബോള്‍ രാഷ്ട്രീയ ഉദ്ദേശ്യം Read More …

എരുമേലി വിമാനത്താവളം ശ്രമിക്കുന്നു

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യം മുന്നില്‍ കണ്ട് പ്രഖ്യാപിച്ച എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ജോര്‍ജ് ഇത്തരക്കാര്‍ക്കെതിരേ ആഞ്ഞടിച്ചത്. ഒരു നാടുമുഴുവന്‍ വികസനത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ അതിനെ തുരങ്കംവയ്ക്കാന്‍ ആര് ശ്രമിച്ചാലും ജനപിന്തുണയോടെ ശക്തമായി നേരിടും. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന് Read More …