ചില അഭിഭാഷകര്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കമുണ്ടാക്കുന്നു: വി.എസ്

തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നേരിടുന്ന സമയത്താണ് കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ഉണ്ടാക്കുന്നുവെന്ന് വി.എസ്. നിയമസഭയില്‍ പറഞ്ഞു. നീതിയും ന്യായവും നടപ്പാക്കുന്നവര്‍ തന്നെ തടസമാകുന്നത് ശരിയല്ല. കോടതികളിലെ മാധ്യമവിലക്ക് അസംബന്ധമാണ്. ഇത് കേരളത്തിന് അപമാനമാണെന്നും വി.എസ് നിയമസഭയില്‍ നടത്തിയ കേരളപ്പിറവി Read More …

ആരാധനാലയങ്ങള്‍ പിക്‌നിക് സ്‌പോട്ടുകള്‍തന്നെ; വി.മുരളീധരന് മറുപടിയുമായി എം.സ്വരാജ്

ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ഞാന്‍ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. മോസ്‌കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും മൈസൂരിലെ സെന്റ് ഫിലോമിന ചര്‍ച്ചിലും ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും ഡല്‍ഹിയില്‍ തന്നെ കാല്‍ക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്ബിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും സന്ദര്‍ശിച്ചിട്ടുണ്ട് ഇതിന് Read More …

ഗോസിപ്പുകള്‍ക്ക് കോഹ്ലിയേയും അനുഷ്‌കയേയും വേര്‍പിരിക്കാന്‍ സാധിച്ചില്ല

വിരാട് കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും തമ്മിലുള്ള ബന്ധവും വേര്‍പിരിയലും കൂടിച്ചേരലും ഇതിനകം അനേകം തവണ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരും പ്രണത്തിലാണെന്നും വേര്‍പിരിഞ്ഞെന്നുമെല്ലാം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ഇരുവരും വീണ്ടും ഒരുമിച്ച് ക്യാമറക്കണ്ണുകള്‍ക്ക് വിഷയമായി. ഇത്തവണ ഇരുവരും ഗോവയില്‍ ദീപാവലി ആഘോഷിക്കുന്നതിനാണ് പരസ്യമായി രംഗത്ത് വന്നത്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഗോവന്‍ ടീമിന്റെ സഹഉടമയായ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം Read More …

മലയാളം നിര്‍ബന്ധമാക്കണം

തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിഎസ് സിക്ക് മലയാള ഭാഷ മ്ലേച്ഛമായ പോലെയാണ്. ഈ അവസ്ഥ ഒരു സംസ്ഥാനത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശത്തില്‍ വ്യക്തമാക്കി.

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി Read More …

വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെന്നൈ: ചെന്നൈയിലെ ടി നഗറില്‍ വൃദ്ധയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹബീബുള്ള റോഡിനു സമീപം താമസിക്കുന്ന ശാന്തി (65)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതു വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍. സഹോദരനായ സോമസുന്ദരവും അദ്ദേഹത്തിന്റെ മകനും മാത്രമാണ് ഇവരെ സന്ദര്‍ശിച്ചിരുന്നത്. ഇവര്‍ക്ക് അറുപതു പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായും എന്നാല്‍ അത് സൂക്ഷിച്ചിരുന്നത് Read More …

സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി

റിയാദ്: സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍–അസഫിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് സൗദിയുടെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് പുറത്താക്കലിനു വഴിവച്ചതെന്നാണ് വിവരങ്ങള്‍. ”ഇബ്രാഹിം അല്‍–അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നു” എന്ന് മാത്രമാണ് ഉത്തരവിലുണ്ടായിരുന്നത്. മുഹമ്മദ് അല്‍ജദാനാണ് Read More …

വയനാട്ടില്‍ കുഴല്‍പ്പണവേട്ട

വയനാട്: തോല്‍പ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ പിടിച്ചു. ചൊവ്വാഴ്ച രാവിലെ എക്‌സൈസ് സംഘമാണ് കുഴല്‍പ്പണം പിടിച്ചത്.