സ്ത്രീ പ്രവേശനം അനുവദിക്കും

ന്യുഡല്‍ഹി: മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. പുരുഷന്മാര്‍ക്ക് തുല്യമായ പരിഗണന ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ദര്‍ഗയിലെ പവിത്രസ്ഥലത്ത് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് രണ്ടു മാസം മുന്‍പ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ട്രസ്റ്റ് തന്നെയാണ് സുപ്രീം Read More …

ദളിത് യുവാക്കള്‍ക്ക് മര്‍ദനം: സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത് കുമാറിനെതിരേയുള്ള പരാതി സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ നേരിട്ട് അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ ഞായറാഴ്ച സ്ഥലം മാറ്റിയിരുന്നു. ഇന്ന് എസ്‌ഐയോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാഞ്ഞിരംകുഴി സ്വദേശി രാജീവ്, മങ്ങാട് സ്വദേശി ഷിബു Read More …

സിബിഐ കുറ്റപ്രത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യകടത്ത് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാല് എസ്‌ഐമാരും ഒരു കോണ്‍സ്റ്റബിളും ഉള്‍പ്പെടെ ഒമ്പതു പേരാണ് പ്രതികള്‍. അനധികൃതമായി വിമാനത്താവളം വഴി 32 പേരെ രാജ്യത്തിന് പുറത്തേക്ക് കയറ്റി അയച്ചു. ഇവരില്‍ എട്ടു പേര്‍ ആന്ധ്ര സ്വദേശികളെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അഖിലേഷിന് അധികാരം തലക്ക് പിടിച്ചെന്ന് മുലായം

ശിവ്പാല്‍ യാദവിനെയും അമര്‍ സിങ്ങിനേയും കൈവിടില്ല . അഖിലേഷിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാം ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി കടന്നുപോകുന്ന പ്രതിസന്ധിയില്‍ മകന്‍ അഖിലേഷ് യാദവിന് മുലായം സിങ് യാദവിന്റെ വിമര്‍ശം. അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി ശിവിപാല്‍ യാദവ് നടത്തിയ പരിശ്രമങ്ങളെ മറക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മുലായം സിങ് പറഞ്ഞു. അമര്‍ സിങിനെ Read More …

അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാട്ടി മന്ത്രി എ.കെ. ബാലനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെയാണ് ചട്ടം 186 അനുസരിച്ച് നോട്ടീസ് നല്‍കിയത്. എ.കെ. ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു. നിയമസഭാ സാമാജികന്റെ Read More …

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം

സഹാറന്‍പൂര്‍: ഹിന്ദുമതം സംരക്ഷിക്കപ്പെടാന്‍ ഹിന്ദുക്കള്‍ കുട്ടികളെ സൃഷ്ടിക്കുന്നതിന്റെ എണ്ണം കൂട്ടണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജന്‍ സിംഗ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഹിന്ദു സമൂഹം ജനസംഖ്യ കൂട്ടുകയാണ് ഇതിന്റെ ഏറ്റവും ആവശ്യമെന്നും വ്യക്തമാക്കി. രാമക്ഷേത്രം പണിയണമെന്നാണ് രാജ്യത്തെ ജനങ്ങളുടെ പ്രധാന ആവശ്യം. എന്നാല്‍ രാമ ഭക്തന്മാര്‍ ഇല്ലാത്താ രാജ്യത്ത് എങ്ങിനെ രാമക്ഷേത്രം പണിയുമെന്നും സഹാറന്‍പൂര്‍ Read More …

അഭിഭാഷകര്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് തടയുകയും ആക്രമിക്കുകയും ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനും കൂടി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കിയിട്ടും ചിലര്‍ ഇത് പാലിക്കാന്‍ തയാറാകുന്നില്ല. ചിലര്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഞ്ചിയൂര്‍ കോടതിയില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയേറ്റം Read More …

പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയും സുഹൃത്തിനെയും പെണ്‍കുട്ടികള്‍ അടിച്ചുവീഴ്ത്തി

ഗുഡ്ഗാവ്: ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് കാബ് വിളിച്ച പെണ്‍കുട്ടികളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ദില്ലിയിലെ വീട്ടിലേക്ക് കാബ് വിളിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. കാബില്‍ കയറുമ്‌ബോള്‍ ഡ്രൈവര്‍ അല്ലാതെ ഒരാള്‍ കൂടി മുന്‍സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. വാഹനം Read More …