സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലാഭകരമല്ലാത്തതും 10000 രൂപയില്‍താഴെ വരുമാനവുമുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം എം.ജി. രാജമാണിക!്യം വിളിച്ചുചേര്‍ത്ത ആദ്യ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. യോഗതീരുമാനത്തിന്റെ സര്‍ക്കുലര്‍ എത്തുന്നതിനു മുന്‍പുതന്നെ പല ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നതോടെ പകുതിയിലധികം ഓര്‍ഡിനറി ബസുകളും Read More …

ഗുണ്ടകളെ സിപിഎം സംരക്ഷിക്കില്ല

തിരുവനന്തപുരം : ഗുണ്ടകളെ സിപിഎം സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഗുണ്ടകളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരിയും നയം വ്യക്തമാക്കിയത്. സിപിഎമ്മില്‍ ആരും തന്നെ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും എന്നാല്‍ കണ്ണൂരെന്ന് കേള്‍ക്കുമ്‌ബോള്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും കോടിയേരി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി Read More …

ഇന്ന് തുലാപ്പത്ത്, ഇനി തെയ്യക്കാലം

ഇന്ന് തുലാപ്പത്ത്. വടക്കെ മലബാറില്‍ തെയ്യങ്ങള്‍ മിഴി തുറക്കുന്ന ദിവസം. രാവും പകലും ഇനി തോറ്റംപാട്ടുകള്‍ ഏറ്റുചൊല്ലും. നിലാവില്‍ ചൂട്ടുകറ്റകളൊരുക്കുന്ന തീവെട്ടത്തില്‍ ദൈവങ്ങള്‍ ഉറഞ്ഞുതുള്ളും. ദൈവവും മനുഷ്യനും ഒന്നാകുന്ന അപൂര്‍വ കാഴ്ചയ്ക്ക് ഇനി ഉത്തരമലബാര്‍ സാക്ഷ്യംവഹിക്കും. തുലാപ്പത്ത് മുതല്‍ മേടപ്പത്ത് വരെ അനുഷ്ഠാനങ്ങളുടെ ദിവസങ്ങളാണ്. സൂര്യദേവന്‍ ഭക്തര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്നുവെന്ന് വിശ്വസിക്കുന്ന പത്താമുദയത്തില്‍ തറവാടുകളും തെയ്യക്കാവുകളും Read More …

കേരളം കടുത്ത വൈദ്യൂതി ക്ഷാമത്തിലേക്ക്

ഇടുക്കി: കേരളം കടുത്ത വൈദ്യൂതി ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലവൈദ്യൂത പദ്ധതിയായ ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞതും വൈദ്യൂതി ഉല്‍പ്പാദനം ഗണ്യമായി കുറയ്‌ക്കേണ്ടി വന്നതും വരും കാലത്ത് കേരളത്തില്‍ വൈദ്യൂതി ക്ഷാമത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് മൊത്തം സംഭരണ ശേഷിയില്‍ 44 ശതമാനം മാത്രം വെള്ളമേ Read More …

ഓടുന്ന ബസ്സില്‍ യുവതിക്ക് അപമാനം

തിരുവനന്തപുരം:ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം.തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടേക്കു പോയ ടൂറിസ്റ്റ്ബസില്‍ യാത്രക്കാരിയെ സഹയാത്രികന്‍ അപമാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പരാതി നല്‍കി.ഒക്ടോബര്‍ 14ന് രാത്രി പത്തരയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു കയറിയ ഇവരെ കൊല്ലത്തെ പള്ളിമുക്കിനും ചിന്നക്കടയ്ക്കുമിടയില്‍െവച്ച് സഹയാത്രികന്‍ അപമാനിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിമുക്കില്‍നിന്നു കയറി യുവതിയുടെ അടുത്തിരുന്ന ആള്‍ സ്ത്രീയെ കടന്നുപിടിച്ചു. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പുറത്തേക്കിറങ്ങാനായി Read More …

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. നായ്‌ക്കെള കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം. ഇതിന് ഡിജിപി മുന്‍കൈയെടുകത്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവര്‍ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം Read More …

വിട്ടുവീഴ്ചയില്ലാത്ത നിലപാടെുക്കും

തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സര്‍ക്കാരിനുള്ളതെന്നും ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയപ്പോഴായിരുന്നു പിണറായി ഇങ്ങനെ പറഞ്ഞത്. പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണെന്നും അതിനാലാണ് അക്രമങ്ങള്‍ Read More …

മിന്നും ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ്

പനാജി- ബെല്‍ഫോര്‍ട്ടിന്റെ മിന്നും ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ലീഗില്‍ നടന്ന എവേ മാച്ചില്‍ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. ആദ്യം ഗോള്‍ നേടിയ ഗോവയ്‌ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാഫിയുടെ ഗോളിലൂടെ സമനില പിടിച്ച കേരളം എണ്‍പത്തിനാലാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് Read More …