കാന്‍സര്‍ ചികിത്സയ്ക്ക് പണം ലഭിക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് അറസ്റ്റിലായ യുവതി

ഷാര്‍ജ: യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 54 കാരിയായ പാകിസ്താന്‍ യുവതിയെ ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി. കാന്‍സര്‍ രോഗബാധിതയായ യുവതി ചികിത്സയ്ക്ക് പണത്തിന് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയത് എന്ന് കോടതയില്‍ പറഞ്ഞു. മുത്തുകള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ക്കുള്ളില്‍ വെച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ മയക്കുമരുന്ന് കച്ചവടക്കാരനെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമുള്ള Read More …

പുതിയ മദ്യനയം ഫെബ്രുവരിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലയിലെ തിരിച്ചടി കൂടി പരിഗണിച്ചായിരിക്കും മദ്യനയം പ്രഖ്യാപിക്കുക. മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തര്‍ക്കമോ അവ്യക്തതയോ ഇല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം, സന്പൂര്‍ണ്ണ മദ്യ നിരോധനമാണോ സര്‍ക്കാര്‍ നയമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. നിരോധനമല്ല, Read More …

ബാലനെ വെട്ടാന്‍ ഹൈബി നടത്തിയത് ചട്ടവിരുദ്ധം

തിരുവനന്തപുരം: പട്ടികജാതി വര്‍ഗക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും അതിനെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനുമെതിരെ, കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ നല്‍കിയ അവകാശലംഘന പ്രമേയ നോട്ടീസിന്റെ പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക്. ഇത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭാ സ്പീക്കര്‍ക്ക് സാമാജികര്‍ നല്‍കുന്ന അവരകാശലംഘന നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രീതിയില്ല. പൂര്‍ണരൂപം: ഒക്ടോബര്‍ 22 Read More …

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പകുറിച്ച് പറയാന്‍ സുധാകരന്‍ ആരാണ്?

തൃശൂര്‍: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ഹിന്ദു ഐക്യവേദി നേതാവു കെ പി ശശികല രംഗത്ത്. മന്ത്രി ജി സുധാകരനെ അസഭ്യം പറഞ്ഞാണ് ഇക്കുറി ശശികല വിവാദത്തില്‍പ്പെട്ടത്. സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നുമായിരുന്നു ശശികലയുടെ പരാമര്‍ശം. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുമ്‌ബോഴാണ് Read More …

മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് നേരെ വധശ്രമം

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഓക്‌റാം ഇബോബിസിംഗിന് നേര വധശ്രമം. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത്. ഉഖ്‌റുലിലെ ഹെലിപാഡില്‍ വച്ച് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ഇബോബി സഞ്ചരിച്ച ഹെലികോപ്ടറിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റു. ഒരു ആശുപത്രി കെട്ടിടം ഉദ്ഘാടനം Read More …

പഴയകാല നായികമാര്‍ക്കൊപ്പം മമ്മൂട്ടി

താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളനെ കണ്ടില്ലേ? മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞ കമന്റുകളില്‍ ഒന്നാണിത്. പഴയകാല നായികമാരായ ഉര്‍വശി, ഭാനുപ്രിയ, ശരണ്യ എന്നിവര്‍ക്കും ജ്യോതികയ്ക്കും ഒപ്പമാണ് മമ്മൂട്ടി നില്‍ക്കുന്നത്. വാഗമണ്ണില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. ഇതേ Read More …

വിദേശ യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഹോം സ്റ്റേ ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശയുവതികളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് സ്വത്തും പണവും കവരുന്ന യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ആവാടുതുറ സൈലന്റ്വാലി ഹട്ട്‌സില്‍ വിവേക് നാഥ് (27) ആണ് പിടിയിലായത്. കോവളം ആവാടുതുറ ഭാഗത്ത് ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാള്‍ ഇവിടെ താമസത്തിനായി വരുന്ന വിദേശയുവതികളെ വശീകരിക്കുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. പൂര്‍ണമായി വലയില്‍ വീഴുന്ന Read More …

ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാം

കൊച്ചി: ബാര്‍ക്കോഴ കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ Read More …