കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിനു ബാബുവിനെതിരെ കേസെടുത്തു. ബാബുവിന്റെ കൊച്ചിയിലെ വീട്ടിലും പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലടക്കം മൊത്തം ആറിടത്താണ് റെയ്ഡ് നടക്കുന്നത്.

നഗ്നതാ പ്രദര്‍ശനം: നടന് ഉപാധികളോടെ ജാമ്യം

പാലക്കാട്: സ്‌കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് താരത്തിന് ജാമ്യം ലഭിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം Read More …

പ്രവാസി മലയാളിക്ക് അടുത്ത തിരിച്ചടി

റിയാദ്: നിതാഖാത്തിന്റെ ഭീതി അനുഭവിച്ച കേരളത്തിന് ഒരു തിരിച്ചടി കൂടിയായി സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പന, സര്‍വ്വീസ് കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. പ്രവാസികള്‍ നടത്തിവന്ന കടകളില്‍ഭൂരിഭാഗവും അടച്ചുപൂട്ടി. ചില സ്ഥാപനങ്ങള്‍ ഇതിനകം ഇലക്ട്രോണിക്‌സ്, ഫാര്‍മസി, സ്റ്റേഷനറി തുടങ്ങിയവയിലേക്കു ലൈസന്‍സ് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടേയും നിലവിലുളള സ്‌റ്റോക്ക് വിറ്റഴിക്കാനാകാത്തതു നഷ്ടമുണ്ടാക്കിയെന്നു പ്രവാസികള്‍ Read More …

കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി:പാലക്കാട്-കോഴിക്കോട് ദേശീയ പാത മൊറയൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കോങ്ങാട്ട് നച്ചാലില്‍ ഇബ്രാഹീമിന്റെ മകന്‍ അലി(35)ആണ് മരിച്ചത്.വെളളായാഴ്ച രവിലെ 6 മണിയോടെ മൊറയൂര്‍ സ്‌കൂള്‍ പടിക്ക് സമീപമാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് വെളളുവമ്പ്രം ഭാഗത്തേക്ക് പോവുകയായിരുന്ന അലി സഞ്ചരിച്ച ഷിഫ്റ്റ് കാറും,എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.കാറില്‍ കുടുങ്ങിയ അലിയെ Read More …

റിഫ അറിയുന്നില്ല, ഇന്നത്തെ തെരുവ് നായ ചര്‍ച്ച

മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂര്‍ തേലക്കാട്ടെ റിഫ ഫാത്തിമ ഇന്ന് കിടക്കപ്പായില്‍ കിടക്കുമ്പോള്‍ അറിയുന്നില്ല തെരുവുനായ്ക്കളെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഏറ്റുമുട്ടല്‍. നാലു വയസ് പ്രായമുള്ളപ്പോള്‍ തെരുവുനായയുടെ കടിയേറ്റ് ശരീരം തളര്‍ന്നു കിടക്കുകയാണ് ഈ പെണ്‍കുട്ടി. ഇവളുടെ അഛനും അമ്മയ്ക്കും ഈ വിവാദങ്ങള്‍ ഏശുന്നില്ല. ഇവരുടെയും മനസ് മരവിച്ചിരിക്കുയാണ്. ജീവിതം തകര്‍ക്കുന്ന തെരുവു നായ്ക്കളെ എന്ത് Read More …

ഗര്‍ഭിണിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു

നെല്ലൂര്‍; ജനിക്കാന്‍ പോകുന്നതു പെണ്‍കുട്ടിയാണെന്നു ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്നു ഗര്‍ഭിണായായ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണു സംഭവം. ഒന്നര വയസ്സുളള പെണ്‍കുട്ടിയുടെ അമ്മയായ ഗിരിജ രണ്ടാമതും ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയാണെന്നു ജ്യോതിഷി ഭര്‍തൃവീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ചേര്‍ന്നു ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു. കഴിഞ്ഞമാസം 19 നാണു സംഭവം. മുപ്പതുശതമാനത്തോളം Read More …

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചില വാഹന ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവുകള്‍ നല്‍കിയെന്നും നിയമം പാലിക്കാത്ത ഡീലര്‍മാരോട് പണം ആവശ്യപ്പെട്ടുവെന്നുമുള്ള പരാതിയില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോഴാണ് തച്ചങ്കരി അനധികൃത ഇടപെടലുകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം Read More …

ആശ്വാസമായി ഹരിതട്രൈബ്യൂണല്‍ വിധി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിതട്രൈബ്യൂണല്‍ വിധി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. തുറമുഖ വകുപ്പിലെയും തീരദേശപരിപാല വകുപ്പിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും ഏഴംഗ സമിതി രൂപീകരിക്കുക. Read More …