വെള്ളിയാഴ്ച പുറപ്പെടും

മക്ക: സൗദി രാജാവിന്റെ അതിഥികളായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പി. ഉബൈദുല്ല എം.എല്‍.എ., പി.എസ്.സി. മെംബര്‍ ടി.ടി. ഇസ്മായില്‍, കെ.എം. അബ്ദുല്‍ഗഫൂര്‍, അസിസ്റ്റന്റ് പോലീസ് കമാന്‍ഡന്റ് എം.എസ്. പി. മലപ്പുറം, അബ്ദുറഹ്മാന്‍ സലഫി, കെ.എന്‍.എം. സ്‌റ്റേറ്റ് സെക്രട്ടറി, മുന്‍ വിദേശ കാര്യ സഹമന്ത്രിയും എം.പി.യുമായ ഇ. അഹമ്മദ് സാഹബിന്റെ സെക്രട്ടറി വി.പി. Read More …

അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നു

മധ്യപ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ചുമന്നു കൊണ്ടു പോയ സംഭവം ഒഡിഷയിലാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ട ഗതികേട് വന്ന മകന്റെ വാര്‍ത്ത വരുന്നത് മധ്യപ്രദേശില്‍ നിന്നാണ്.ഉമാത്തില്‍ നിന്നുളള ഭീമാറാവുവിനാണ് ഈ ഗതികേട് വന്നത്. ക്ലിനിക്കില്‍ വച്ച് മരണമടഞ്ഞ അമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഭീമാറാവു Read More …

ഹില്ലരിയെന്നാല്‍ സര്‍വനാശമെന്ന് മറൈന്‍ ലീ പെന്‍

പാരീസ്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറൈന്‍ ലീ പെന്‍. ഹില്ലരി യുഎസ് പ്രസിഡന്റാവുന്നതിനോട് തനിക്കു യോജിക്കാനാവില്ലെന്നു അവര്‍ പറഞ്ഞു. ”ഹില്ലരിയെന്നാല്‍ യുദ്ധമെന്നേ കരുതാനാകൂ, ഹില്ലരിയെന്നാല്‍ സര്‍വനാശമെന്നേ പറയാനാകൂ” ലീ പെന്‍ തുറന്നടിച്ചു. ഹില്ലരിയുടെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാനും മറൈന്‍ ലീ പെന്‍ മറന്നില്ല. താനും Read More …

നഗ്‌നതാ പ്രദര്‍ശനം: ശ്രീജിത് രവി കസ്റ്റഡിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു Read More …

നെയ്ത്തു തൊഴിലാളികള്‍ക്ക് മുന്നൂറ് തൊഴില്‍ ദിനങ്ങള്‍

തിരുവനന്തപുരം മന്ത്രി ഇ.പി. ജയരാജന്‍ എല്ലാ നെയ്ത്തു തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ മുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും വേതനത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് നടപടിയുണ്ടാവുമെന്നും വ്യവസായ വാണിജ്യ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) സംഘടിപ്പിച്ച വസ്ത്രഗ്രാമം പദ്ധതിയില്‍ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസേവന കേന്ദ്രങ്ങളുടെ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു Read More …

ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍ ഉള്‍പ്പെടെയുളള എല്ലാ ഐ.ടി സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. Read More …

ഓണത്തിന് കൂടുതല്‍ അവശ്യസാധനങ്ങളുമായി സൈപ്ലകോ

തൃശ്ശൂര്‍: ഓണംബക്രീദ് ആഘോഷങ്ങള്‍ക്ക് ആശ്വാസ പൊലിമയുമായി സപ്ലൈകോയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളടക്കം നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളുമായി സപ്ലൈകോയുടെ ഓണം ബക്രീദ് ജില്ല ഫെയര്‍ ശക്തന്‍ നഗര്‍ മൈതാനത്തെ കൊക്കാല ഗ്രൗണ്ടില്‍ തുടങ്ങി. മൂന്ന്തരം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന്പരിപ്പ്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, Read More …

സര്‍ക്കാരിന്റെ ഇടപെടല്‍ വില കുറയ്ക്കാന്‍ സഹായിക്കും

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതു വിപണിയിലെ സാധനവില കുറച്ച് ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. സപ്ലൈകോയുടെ ഓണംബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു. എല്ലാ സാധനവും ഇത്തരം ഫെയറിലൂടെ നല്‍കുക എന്നതിലുപരി ലഭ്യമായവ ന്യായവിലയ്ക്ക് നല്‍കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. Read More …