നടപടി തുടങ്ങി

തൃശ്ശൂര്‍: ജില്ലയെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത ജില്ലയായി പ്രഖ്യാപിക്കുവാനുളള നടപടികള്‍ക്ക് എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി. രതീശന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ യോഗം ഉദ്ഘാടനംചെയ്തു. ജില്ലയിലെ ഗ്രാപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ബി.ഡി.ഒ. മാര്‍, എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, Read More …

ലോകപരിസ്ഥിതി ദിനം

തൃശ്ശൂര്‍: ലോകപരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 രാവിലെ 11.30 ന് വിലങ്ങന്‍കുന്നില്‍ ടൂറിസംസഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. അനില്‍ അക്കര എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രകൃതിയെയും വൈവിധ്യത്തെയും സംരക്ഷിച്ച് ഇക്കോ ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടപ്പാക്കുകയും ചെയ്യും. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം Read More …

നയതന്ത്ര പ്രതിനിധികള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ് നയതന്ത്രജ്ഞര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ വച്ചായിരുന്നു കൂടികാഴ്ച്ച. ബെലാറസിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സക്‌സേന, കോംഗോയിലെ അംബാസഡര്‍ എസ്.കെ. അശോക് വാരിയര്‍, ഇറാക്കിലെ അംബാസഡര്‍ ജോര്‍ജ് രാജു, കൊറിയയിലെ അംബാസഡര്‍ ജസ്മിന്ദര്‍ കസ്തൂരിയ, മാലിദ്വീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്ര, Read More …

ദേശീയ സെമിനാര്‍ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും

പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ Read More …

കിട്ടിയ പണിയുടെ പിന്നില്‍ ചേരിപ്പോര്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ ഐ.എ.എസ് തലപ്പത്തെ ചേരിപ്പോരും കാരണമായതായി സൂചന. പി.കെ മൊഹന്തി വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ എസ്.എം വിജയാനന്ദിന്റെ പേരാണ് സെന്‍കുമാര്‍ ശുപാര്‍ശ ചെയ്തത്. അന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കുന്നതിനോട് Read More …

എന്റെ ഹോട്ടല്‍ നഗസരസഭക്ക് തലവേദന

മലപ്പുറം: മലപ്പുറം നഗരസഭ മുന്‍ ഭരണസമിതി അഭിമാനകരമായി നടപ്പാക്കിയ എന്റെ ഹോട്ടല്‍ പദ്ധതി പുതിയ ഭരണസമിതിക്ക് തലവേദനയാവുന്നു. ഹോട്ടലിന്റെ പണി തുടങ്ങുന്നതിന് മുമ്പ് തന്നെ പദ്ധതിക്കായി അടുക്കള സാധനങ്ങള്‍ ഇറക്കിയതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഭരണ സമിതി അഞ്ചു ലക്ഷം രൂപക്കാണ് അടുക്കള സാധനങ്ങള്‍ ഇറക്കാന്‍ ശബരി കിച്ചന്‍ സര്‍വീസിന് കരാര്‍ നല്കിയത്. ഇതു പ്രകാരം Read More …

മഥുര സംഘടനം 14 പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഥുരയിലെ ജവഹര്‍ബാഗിലാണ് സംഭവം നടന്നത്. ആസാദ് ബാരത് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ രണ്ട് Read More …

എല്‍ഡിഎഫിന് വോട്ട് ചെയ്തു

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്‌തെന്ന കാര്യം സ്ഥിരീകരിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ബിജെപിയുടെ വേട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ അംഗീകരിച്ചാണ് പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണനു നല്‍കിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. യുവത്വവും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുത്താണ് വോട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ പ്രശ്‌നാധിഷ്ഠിതമായ നിലപാടുകള്‍ Read More …