ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: ജില്ലയില്‍ 47 ദിവസത്തെ ട്രോളിംഗ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016 ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നീണ്ടുനില്‍ക്കുന്ന നിരോധത്തിന്റെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോട്ടുടമാ അസോസിയേഷന്‍ ഭാരവാഹികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ Read More …

സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കും

പത്തനംതിട്ട സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം ഒരുക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. പച്ചക്കറി വിത്ത്, വളം, വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം എന്നിവ നല്‍കുന്നതിന് പുറമെ കൃഷി വകുപ്പ് ഒരു സ്‌കൂളിന് 5000 രൂപ വീതവും Read More …

ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു

കോട്ടയം: ജില്ലാ ആശുപത്രിക്ക് എം.പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ സര്‍വ്വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളുളള ആംബുലന്‍സിന്റെ ഉദ്ഘാടനം എം.പി ജോസ് കെ മാണി നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് Read More …

മഴക്കാലത്ത് ജാഗ്രത പാലിക്കണം

വയനാട് : മഴശക്തമായ സാഹചര്യത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ പൈപ്പോ ഇരുമ്പ് തോട്ടിയോ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ എന്നിവ പറിക്കാന്‍ ശ്രമിക്കരുതെന്ന് കെ.എസ്.ഇ.ബി ലിമിറ്റഡ് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചു. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ക്രെയിന്‍ ഉപയോഗിക്കുമ്പോള്‍ ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡമ്പ് ലോറികള്‍ വൈദ്യുതി ലൈനിന്റെ അടിയില്‍ Read More …

പ്രതിഷേധം കനക്കും മുമ്പ് താഴ് വീണു

കൊണ്ടോട്ടി:എട്ടു പതിറ്റാണ്ട് പഴക്കമുളള പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ അടച്ചു പൂട്ടി.കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് ഇന്നലെ രാവിലെ സ്‌കൂളിലെത്തി പൂട്ടുപൊളിച്ച് ഓഫീസിനകകത്ത് കയറിയാണ് രേഖകള്‍ എടുത്തത്.നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് സ്‌കൂളിന് ചുറ്റും പോലീസ് വലയം തീര്‍ത്തിരുന്നു.പ്രതിഷേധം ശക്തമാവും മുമ്പ് തന്നെ എ.ഇ.ഒ സ്‌കൂളിനകത്ത് കയറിയിരുന്നു്.ഇതിനിടെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാനെത്തിയവരെ പോലീസ് Read More …

1.17 കോടിരൂപയുടെ വിദേശകറന്‍സി പിടികൂടി

കരിപ്പൂര്‍: കരിപ്പൂരില്‍ ദുബൈയിലേക്ക് കടത്തുകയായിരുന്ന ഒരു കോടി 17 ലക്ഷത്തിന്റെ വിദേശ കറന്‍സി ഡി.ആര്‍.ഐ സംഘം പിടികൂടി. രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ സജീര്‍,ഷരീഫ് എന്നിവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്. ചെക്കിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ്  രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഡി.ആര്‍.ഐ സംഘം കരിപ്പൂരിലെത്തിയത്.തുടര്‍ന്ന് ഇവരുടെ Read More …

സണ്‍ഡെ വിന്നര്‍ മല്‍സരം

ചോദ്യം  2 – ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് ജില്ലയിലാണ്. ഉത്തരങ്ങള്‍ klsunwin>your answer എന്ന ഫോര്‍മാറ്റില്‍  9544777006  എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കാണ് അയക്കേണ്ടത്. മല്‍സരാര്‍ഥികള്‍ താഴെ കാണുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.  ആഴ്ചയില്‍ ഏഴു ചോദ്യങ്ങളാണ് മല്‍സരത്തിലുള്ളത്. ഓരോ ദിവസത്തെയും ചോദ്യത്തിന്റെ ഉത്തരം അതത് ദിവസം   രാത്രി പത്തുമണിക്കുള്ളില്‍ വാട്‌സ്ആപ് ചെയ്യണം.എല്ലാ ദിവസവും Read More …

അന്വേഷണം നടത്തണം

മലപ്പുറം: ഭൂമിഇടപാട് കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും വ്യവസായ മന്ത്രിയെന്ന നിലയില്‍ തന്റെ ജോലിമാത്രമാണ് നിര്‍വഹിച്ചതെന്നും മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിനും തൊഴിലാളികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂനിയമത്തില്‍ ഇളവുകൊടുക്കാമെന്ന് സര്‍ക്കാറിന്റെ നയതീരുമാനമാണ്. Read More …