മല്‍സരിക്കാനൊരുങ്ങി

കാച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ്‌ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞുെപ്പില്‍ ഏതു മുന്നണിയുടെയും പിന്തുണ സ്വീകരിക്കാന്‍ തയാറാണ്. തന്നെയും തന്റെ പാര്‍ട്ടിയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് പൊരുത്തപ്പെടാനാവില്ല. ഇനി യുഡിഎഫ് സീറ്റ് തരാമെന്ന് പറഞ്ഞാലും ഏറ്റെടുക്കാന്‍ തയാറല്ല. അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളാണു മത്സരത്തിനായി പരിഗണിക്കുന്നത്. മൂന്നു ദിവസത്തിനകം Read More …

കത്തിനു പിന്നില്‍ ഗൂഡാലോചന

തിരുവനന്തപുരം: കയ്പമംഗലം സീറ്റ് ചോദിച്ച് രാഹുലിനു കത്തെഴുതിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്നു ടി.എന്‍. പ്രതാപന്‍. കയ്പമംഗലം സീറ്റിനായി കത്തയച്ചിട്ടില്ല. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സ്‌നേഹപൂര്‍വമായ നിര്‍ബന്ധമായിരുന്നു രാഹുലിന്റേത്. കത്തയച്ചെന്നതു രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണെന്നും ഇതിന്റെ ഉറവിടം തനിക്കറിയാമെന്നും പ്രതാപന്‍ പറഞ്ഞു.

രാഹുലിന് കത്തെഴുതിയെന്ന് ആരോപണം

ന്യൂഡല്‍ഹി: യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ടി.എന്‍. പ്രതാപന്റെ നിലപാട് പൊള്ളയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ന്ധിക്കു കത്തയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്റെ കത്ത് വായിച്ചെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണത്രേ പ്രതാപന് Read More …

ലഹരി ക്കെതിരെ പോലീസിന്റെ ‘ജ്യോതിര്‍ഗമയ’

കാസര്‍ക്കോട്: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ജ്യോതിര്‍ഗമയ എന്ന ബോധവല്‍ക്കരണ നാടകവുമായി പോലീസ് സംഘം അരങ്ങിലെത്തി. കോപ്പ കാര്‍ണിവലിന്റെ ഭാഗമായാണ് ജില്ലാ പോലീസ് സംഘം നാടകവുമായെത്തിയത്. സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്ക് അടിമപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി നിയമപരമായി ശിക്ഷ നല്‍കി ബോധവല്‍ക്കരിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. ഡി വൈ എസ് പി Read More …

സ്വകാര്യ വ്യക്തികളുടെ സ്ഥലം : പ്രചാരണത്തിന് അനുമതി വാങ്ങണം

ഇടുക്കി:  സ്വകാര്യ വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ, ബാനറുകള്‍ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കുന്നതിനോ രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ലയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുകയില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പ് Read More …

നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടി

കൊല്ലം മത്സ്യസമ്പത്തിന്റെ ആവാസ വ്യവസ്ഥയുടെയും നാശത്തിനും കാരണമാകുന്ന രീതിയില്‍ കടലില്‍ കൃത്രിമ വസ്തുക്കള്‍ നിക്ഷേപിച്ചു നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നിയമ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ പിന്‍തുടരുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്‍മാറണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോണ്‍ക്രീറ്റ്, മരക്കൊമ്പുകള്‍ തുടങ്ങിയവ നിക്ഷേപിച്ച് ഇത്തരം പാരുകള്‍ക്കടിയില്‍ അഭയം കണ്ടെത്തുന്ന മത്സ്യങ്ങളെ Read More …

അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

പത്തനംതിട്ട:  2,20,000 രൂപ പിടിച്ചെടുത്തു രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5651 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുകയും രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 2,20,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളാണ് ഇവ പിടിച്ചെടുത്തത്. വാഹനപരിശോധനയില്‍ അനധികൃതമായി Read More …

കുട്ടികള്‍ക്കായി ചലച്ചിത്രാസ്വാദന ക്യാമ്പ്

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചു ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടോഗ്രാഫി വിഷയങ്ങളിലുളള ക്ലാസുകളില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുമയി സംവാദിക്കാനും അവസരം ലഭിക്കും. ഏപ്രില്‍ 26 മുതല്‍ 30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. താല്പര്യമുളളവര്‍ അപേക്ഷയോടൊപ്പം 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ബയോഡേറ്റായും സെക്രട്ടറി, Read More …