രേഖകളില്ലാത്ത 85 ലക്ഷം പിടികൂടി

പെരിന്തല്‍മണ്ണ: രേഖകളില്ലാതെ ജില്ലയിലേക്ക് കടത്തികൊണ്ടുവന്ന 85 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. പാലക്കാട് ഭീമനാട് സ്വദേശി നാലകത്ത് യൂനസ് സലീം(46), കര്‍ക്കിടാംകുന്ന് സ്വദേശി കോരഞ്ചാടി മുഹമ്മദ് ഫവാസ്(20), നാട്ടുകല്‍ പൊതിയില്‍ തൊട്ടിപ്പറമ്പില്‍ ഫൈസല്‍(34) എന്നിവരാണ് അറസ്റ്റിലായത്. പണം കടത്തികൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം നിര്‍മിച്ച അറയിലായിരുന്നു പണം കൊണ്ടുവന്നിരുന്നത്. തിരഞ്ഞെടുപ്പ് Read More …

അങ്ങാടിപ്പുറം മേല്‍പാലം നാടിനു സമര്‍പ്പിച്ചു

അങ്ങാടിപ്പുറം: ഏറേ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെ  വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്ത അങ്ങാടിപ്പുറം മേല്‍പാലത്തെ  ഉത്സവ ലഹരിയിലാക്കുകയാണ്  നാട്ടുകാരും. അങ്ങാടിപ്പുറത്തേയും  ചുറ്റുവട്ടങ്ങളിലെയും  സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും . പുലര്‍ച്ചെ മുതല്‍ വട്‌സാപ് ഫേസ്ബുക്ക് പോലുള്ള  സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍  100 കണക്കിന്നു പോസ്റ്റുകളാണ്  പാലത്തിന്റെതായി പ്രവഹിച്ചിരുന്നത്. പലആളുകളും പാലത്തിന്റെ പാശ്ചാത്തലത്തില്‍  സെല്‍ഫിയെടുത്തും  പാലത്തിലൂടെ  വാഹനമോടിച്ചും  Read More …

കരുതലോടെ കാന്തപുരം

മലപ്പുറം:  തിരഞ്ഞെടുപ്പ് പിന്തുണ ഏതെങ്കിലുമൊരു മുന്നണിക്ക് തീറെഴുതുന്ന നിലപാട് ഇത്തവണ കാന്തപുരം സുന്നി വിഭാഗത്തിനുണ്ടാവില്ല. സംഘടനയ്ക്ക് ഗുണകരമായ നിലപാടെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഓരോ മണ്ഡലങ്ങളിലും നിലപാടെടുക്കാനാണ് എ.പി വിഭാഗം ആലോചിക്കുന്നത്. മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമേ നിലപാട് പ്രഖ്യാപിക്കൂ. ഇടതുപക്ഷത്തിന് അനുകൂലമായ പൊതുസമീപനമാണ് കാന്തപുരം വിഭാഗം പൊതുവേ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു Read More …

തിരഞ്ഞെടുപ്പ് പ്രചരണം ചായ ചര്‍ച്ചയാക്കി മോദി

ദിസ്പൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ചായ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ട് ചായ വിറ്റിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് അസം തേയിലയായിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാന്‍ അസം തേയിലയ്ക്ക്  സാധിച്ചിരുന്നു. അതിന് അസമിനേട് പ്രത്യേകം നന്ദി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള റാലിയില്‍ അസമിലെ ടിന്‍സുകയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ് തന്റെ പോരാട്ടം. Read More …

ജമ്മുകാഷ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ധാരണ

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പിഡിപിയും ബിജെപിയും ഗവര്‍ണറെ കണ്ടു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ബിജെപി നേതാവ് നിര്‍മല്‍ സിംഗും ചേര്‍ന്നാണ് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ കണ്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുവന്ന മെഹബൂബ ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. Read More …

വിവാദ ഭുമി ഇടപാടുകള്‍ പൊളിച്ചെടുക്കും

ആലുവ: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂമി ഇടപാടുകളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൊളിച്ചടുക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍. പുതിയ പരിഷ്‌കാരങ്ങളെല്ലാം ഭൂമാഫിയകളെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലമ്പുഴയിലേയ്ക്കുള്ള യാത്രാമധ്യേ ആലുവ പാലസില്‍ എത്തിയ വി.എസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോടതി വിധിക്ക് വിധേയമായി നെല്ലിയാംമ്പതിയിലെ കരുണ എസ്‌റേറ്റില്‍ നിന്നും കരം ഈടാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ Read More …

സ്വരാജും മുകേഷും നികേഷും വീണയും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജിനെയും നടന്‍ മുകേഷിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കും. എന്നാല്‍ സ്വരാജിന്റെ മണ്ഡലം സംബന്ധിച്ചു തീരുമാനമായില്ല. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെയും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വീണ മത്സരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തില്‍ Read More …

തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ മാര്‍ച്ച് 29 മുതല്‍

പാലക്കാട്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 29 മുതല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ദ്ദേശങ്ങളെകുറിച്ച് ക്ലാസ്സെടുക്കും. Read More …