വിമാനം തകര്‍ന്ന് 62 മരണം

റോസ്‌തോവ്:  ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്‌ളൈദുബായി ബോയിങ് യാത്രാവിമാനം തകര്‍ന്നു 62 മരണം. റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക  നിഗമനം. അതേ സമയം 62 പര്‍ മരിച്ചതായി റഷ്യയിലെ പ്രദേശിക മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 44 Read More …

ഇടതു വൈകുമ്പോള്‍ ലീഗ് മുന്നേറുന്നു

മലപ്പുറം:  ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുമ്പോള്‍ മലപ്പുറത്ത് പ്രഖ്യാപിച്ച ലീഗ് സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന്റെ ആദ്യ ഘട്ടം കടക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കി ലീഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ജില്ലയിലെ ഇടതുമുന്നണി തിരുവനന്തപുരത്ത് നിന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കാക്കുയാണ്. ജില്ലയിലെ ലീഗ് സ്ഥാനാര്‍ഥികള്‍ മതസ്ഥാപന മേധാവികളടക്കമുള്ള പ്രമുഖരെയെല്ലാം കണ്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തില്‍ സീറ്റ് Read More …

ലീഗിന് കെട്ടിവെക്കാന്‍ വേലുക്കുട്ടി ആശാരിയുടെ വിഹിതം

മലപ്പുറം: വേലുക്കുട്ടി ആശാരി പി അബ്ദുല്‍ഹമീദ് മാസ്റ്ററെ തേടിയെത്തി. തെരഞ്ഞെടുപ്പിനു കെട്ടിവെക്കാന്‍ വിഹിതം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ  ഏല്‍പ്പിച്ചു. ആയിരത്തിലധികം വീടുകള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മവും സ്ഥല നിര്‍ണയവും നടത്തിയ മോങ്ങം നല്ലേങ്ങല്‍ വേലുക്കുട്ടിക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലായിരുന്നു. ഈ ദു:ഖം തളംകെട്ടി ജീവിക്കുന്നതിനിടെയാണ്  മുസ്‌ലിംലീഗിന്റെ  ബൈത്തുറഹ്മ പദ്ധതിയില്‍ വേലുക്കുട്ടിക്ക് വീട് ലഭിച്ചത്. Read More …

ചിന്തിപ്പിക്കുന്ന തവള

നിലമ്പൂര്‍: നിലമ്പൂര്‍ തേക്കുമ്യൂസിയത്തിലേക്ക് കടക്കുന്നവരെ ഇനി ഒട്ടൊന്നു ചിന്തിപ്പിക്കാന്‍ രണ്ടുപേരുണ്ടാവും. മറ്റാരുമല്ല പ്രകൃതിയുടെ ചെറിയ ശോഷണങ്ങള്‍ പോലും താങ്ങാത്ത തവളകളുടെ രണ്ടു കൂറ്റന്‍ രൂപങ്ങളാണവ. മനുഷ്യ സമൂഹത്തിന്റെ സമ്പുഷ്ടവും ആഹ്ലാദപൂര്‍ണ്ണവുമായ ജീവിതത്തിന് ആരോഗ്യപൂരണ്ണമായ പരിസ്ഥിതിയും ആവശ്യമാണെന്ന സന്ദേശം സഞ്ചാരികള്‍ക്ക് നല്കുന്നതിനായി നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയ ചെസ്സ് കളിക്കുന്ന ഭീമന്‍ തവളകളുടെ പ്രതിമ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇത്തരം Read More …

വര്‍ധിക്കുന്ന ദുരൂഹത

ചാലക്കുടി:  മരിക്കുന്നതിന്റെ തലേന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി വൈരുധ്യത, മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ തെളിവുകള്‍ നശിപ്പിച്ചത്, ആന്തരീകാവയവങ്ങളുടെ പരിശോധന ഫലത്തിലെ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം- മണിയുടെ മരണം കൂടുതല്‍ ദുരൂഹതിയിലേക്ക്. വിലക്കിയിട്ടും സുഹൃത്തുക്കള്‍ മദ്യം നല്‍കി തൃശ്ശൂര്‍ കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്കിയിരുന്നതായി ഭാര്യ നിമ്മി. ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. Read More …

മരണകാരണം കീടനാശിനി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിന് കീടനാശിനിയും കാരണമായെന്ന രാസപരിശോധനാ ഫലം പുറത്തു വന്നതോടെ മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ക്ലോര്‍പിറിഫോസ് എന്ന കാര്‍ഷികാവശ്യത്തിനുള്ള കീടനാശിനിയുടെ അംശമാണ് മണിയുടെ ആന്തരാവയവ പരിശോധനയില്‍ കണ്ടെത്തിയത്. വിഷമടങ്ങിയ മദ്യമാണോ കഴിച്ചത് അതോ മറ്റെന്തെങ്കിലും തരത്തില്‍ കീടനാശിനി ഉള്ളിലെത്തിയതാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ Read More …

അപൂര്‍വ്വ സഹോദരികള്‍

പെരിന്തല്‍മണ്ണ:  ഒരേ ദിവസം ജനിച്ചവര്‍ ഒരേ ദിവസം ജോലിയില്‍ നിന്ന് വിരമിക്കുന്നു. ഇരട്ടകളായ സൈനബ ടീച്ചറും ആയിഷ ടീച്ചറുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. വടക്കാങ്ങരയിലെ പരേതനായ കരുവള്ളി അബൂബക്കര്‍-ഖദിയുമ്മ ദമ്പതികളുടെ മക്കളായ സൈനബയും ആയിഷയുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. കോഡൂര്‍ വലിയാട് എ.എം.എല്‍.പി.സ്‌കൂളിലെ അറബിക് ടീച്ചറാണ് സൈനബ. ആനക്കയം പെരിമ്പലം ജി.യു.പി.സ്‌കൂളിലെ അറബിക് അധ്യാപികയാണ് ആയിഷ. Read More …

മലപ്പുറം വികസനത്തിന്റെ നെറുകയില്‍

മലപ്പുറം: ജില്ല വികസന നേട്ടങ്ങളുടെ നെറുകയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും. ടൗണ്‍ഹാളില്‍ നടന്ന യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങളുടെ നെറുകയിലാണ്  മലപ്പുറം. ഇതിന് യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തെ Read More …