ഫസ്റ്റ് എയ്ഡ് കോഴ്‌സിന് അപേക്ഷിക്കാം

വയനാട് : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ചും സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യയും സംയുക്തമായി പ്രതിമാസം നടത്തുന്ന ഫസ്റ്റ് എയ്ഡ് കോഴ്‌സിന്റെ പരിശീലനം മാര്‍ച്ച് 30, 31 തീയതികളില്‍ നടത്തും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസ്സെടുക്കും. എസ്.എസ്.എല്‍.സി പാസ്സായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 22നകം ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ Read More …

ജൈവപച്ചക്കറി വിളവെടുത്തു

കോഴിക്കോട്:  ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ യു.എല്‍.സി.സി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള 25 വയസ്സിന് മുകളിലുള്ളവര്‍ക്കായി ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പ് കൃഷി അസി. ഡയറക്ടര്‍ എസ്.ഷീല ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലത്തുള്ള നായനാര്‍ ബാലികാസദനത്തിന്റെ 80 സെന്റ് സ്ഥലത്താണ്് പച്ചക്കറി കൃഷി നടത്തിയിരുന്നത്. ചീര,പയര്‍, കക്കിരി, വെള്ളരി, വെണ്ട,പാവയ്ക്ക,പടവലം, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. ഇവിടെയുള്ള Read More …

ഇന്റര്‍നെറ്റ് പ്രചാരണത്തിനും പെരുമാറ്റച്ചട്ടം ബാധകം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇമെയില്‍ വിലാസത്തിനും ടെലിഫോണ്‍ നമ്പറിനുമൊപ്പം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ Read More …

വോട്ടേഴ്‌സ് വോള്‍

പത്തനംതിട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള വോട്ടേഴ്‌സ് വോളിന്റെ ഉദ്ഘാടനം 21ന് രാവിലെ 11ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ എസ്. ഹരികിഷോര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വീപ് പദ്ധതിക്ക് ഐക്യദാര്‍ഡ്യമായി ജില്ലാ കളക്ടര്‍ക്കൊപ്പം പൊതുജനങ്ങളും കളക്ടറേറ്റിലെ ജീവനക്കാരും വോട്ടേഴ്‌സ് Read More …

ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് Read More …

പാടിയില്‍ നിന്ന് രാസവസ്തുവടങ്ങിയ കുപ്പി

ചാലക്കുടി: കലാഭവന്‍ മണിയുടെ ഒട്ട് ഹൗസ് പാടിയില്‍ നിന്ന് ശനിയാഴ്ച നടത്തിയ  പരിശോധനയില്‍ ചില കുപ്പികള്‍ കണ്ടെടുത്തു. ഈ കുപ്പികളില്‍ രാസപദാര്‍ഥങ്ങളുണ്ടെന്ന് കേസന്വേഷിക്കുന്ന ഡി വൈ എസ് പി സുദര്‍ശന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു. അതിനിടെ മണിക്കൊപ്പം പാടിയിലുണ്ടായിരുന്ന നടന്മാരെ വീണ്ടും ചോദ്യം ചെയ്യും. സാബുവിനൊപ്പം മണിയെ കാണാനെത്തിയ വിനോദ് Read More …

തറപറ്റിക്കാന്‍….?…

തവനൂര്‍: മലപ്പുറത്തെ തിരഞ്ഞെടുപ്പു മാമാങ്കത്തില്‍ പൊടിപാറുന്ന പോരാട്ടത്തിന് ഇത്തവണയും തവനൂര്‍ സാക്ഷ്യം വഹിക്കുമെന്നുറപ്പ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ടി.ജലീലിന്റെ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ വീറുറ്റതും കടുപ്പമേറിയതുമാക്കുക. 2006 ല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കുറ്റിപ്പുറത്തുനിന്നു തുടങ്ങിയ ജലീലിന്റെ തേരോട്ടം മൂന്നാം അങ്കത്തിലാണ് എത്തിനില്‍ക്കുന്നത്. നിയമസഭാ നിയോജകമണ്ഡലം വിഭജനത്തെ തുടര്‍ന്ന് 2011 ല്‍ നിലവില്‍ വന്ന തവനൂര്‍ മണ്ഡലത്തില്‍ Read More …

മല്‍സരിക്കില്ല

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് പിടിവാശിയില്ല. പത്തനാപുരം സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അഴിമതിയുടെ കൂത്തരങ്ങാണ് യുഡിഎഫ് സര്‍ക്കാരെന്നും സര്‍ക്കാരിനെ