കരിപ്പൂര്‍ റണ്‍വേ ഏപ്രിലില്‍ തുറന്ന് കൊടുക്കും

കിരപ്പൂര്‍:   കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണ ജോലികളുടെ രണ്ടാംഘട്ടം  ഈ മാസവസാനം തീരാന്‍ സാധ്യത. ഏപ്രില്‍ നിലിനു തന്നെ റണ്‍വേ പൂര്‍ണതോതില്‍ തുറന്ന്  കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവള അതോറിറ്റി നല്‍കിയ അവസാന തിയ്യതിയായ ഫിബ്രവരിയെക്കാളുംആറുമാസം മുമ്പ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണമേറ്റെടുത്ത വിശാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി. റണ്‍വേ നവീകരണത്തിലെ ഒന്നാം ഘട്ട Read More …

മലപ്പുറം ഡിസിസി പ്രസിഡന്റിനെ പുറത്താക്കണം

മലപ്പുറം: തെരഞ്ഞെടുപ്പു സമയത്തും ഗ്രൂപ്പു പ്രവര്‍ത്തനം നടത്തുന്ന ഡി.സി.സി. പ്രസിഡന്റിനെ പുറത്താക്കണമെന്നു കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സാമ്പാര്‍ മുന്നണിയുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം ശ്രമം നടത്തുന്നില്ല.മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നിയോഗിച്ച ബ്ലോക്ക്് ഭാരവാഹികള്‍ ഉണ്ടായിരിക്കേ എ ഗ്രൂപ്പ് ഒറ്റതിരിഞ്ഞു ലീഗുമായി ചര്‍ച്ചകള്‍ നടത്തുന്നു. കോണ്‍ഗ്രസിനെ ഇടതു ചേരിയില്‍ എത്തിച്ച നാലോളം Read More …

മണിയുടെ മരണം പോലിസ് സംഘം വിപുലീകരിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. എസ് പി പി എന്‍ ഉണ്ണിരാജന്‍, ഡി വൈ എസ് പി സോജന്‍ എന്നിവരെയാണ് അധികമായി നിയോഗിച്ചത്. മണിയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം വന്നതോടെ മരണം സംബന്ധിച്ച ദുരൂഹത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലേക്ക് അന്വേഷണം തുടരാനുള്ള Read More …

നരഭോജി കടുവയെ വെടിവെച്ച് കൊന്നു

നിലമ്പൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച കടുവയെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് സംഘം വെടിവെച്ച് കൊന്നു. അതേസമയം വെടിവെക്കുന്നതിനിടെ രണ്ട് എസ് ടി എഫുകാര്‍ക്ക് വെടിയേറ്റു. ടാസ്‌ക്‌ഫോഴ്‌സ് സംഘത്തിലെ സന്തോഷ്, രവി എന്നിവര്‍ക്കാണ് വെടിയേറ്റത്. സന്തോഷിന്റെ വയറ്റിനും രവിയുടെ കാലിനുമാണ് വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് Read More …

റഷ്യന്‍ വിമാനപകടം; മരിച്ചവരില്‍ മലയാളികളും

റോസ്‌തോവ്:   റഷ്യയില്‍ ഫ്‌ളൈദുബായ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും. പെരുമ്പാവൂര്‍   വെങ്ങോല ചാമക്കാലാ വീട്ടില്‍ ശ്യാംമോഹനും ഭാര്യ ആതിരയുമാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കൊച്ചിയില്‍ നിന്ന് ദുബായ് വഴി വെള്ളിയാഴ്ചയാണ് ഇവര്‍ റഷ്യയിലേക്ക് തിരിച്ചത്. റഷ്യയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 44 റഷ്യക്കാര്‍, 8 യുക്രെയ്ന്‍കാര്‍, ഒരു ഉസ്ബക്കിസ്ഥാന്‍ സ്വദേശി എന്നിവരാണ് Read More …

രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം

കൊച്ചി:  വോട്ടിംഗ് യന്ത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിപാറ്റ് ഉപകരണത്തില്‍ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറില്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാം. ജില്ലയില്‍ എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാക്കാണ് ഈ സൗകര്യം ലഭിക്കുക. ചെറിയ രസീതുപോലുളള ഈ പ്രിന്‍ൗട്ട് വോട്ടര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ ഏതാനും സെക്കന്റ് തെളിഞ്ഞ് നിന്നശേഷം ഉപകരണത്തിനകത്തു തന്നെയുളള Read More …

സര്‍ക്കാര്‍ ഓഫീസുകളിലെ പരസ്യങ്ങളും പോസ്റ്ററുകളും നീക്കണം

കൊല്ലം: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും ഇന്ന് (മാര്‍ച്ച് 20) വൈകുന്നേരത്തിന് മുമ്പ് നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നേരുത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ മാറ്റിയിട്ടില്ലാത്ത ഓഫീസുകളില്‍ അടിയന്തരമായി നീക്കം ചെയ്യണം. ഈ നിര്‍ദേശം Read More …

സ്ത്രീകള്‍ക്കെതിരെ അതിക്രമം

മലപ്പുറം:  തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം തടയുന്നതിനുള്ള  2013 ലെ നിയമപ്രകാരം രൂപത്ക്കരിച്ച ലോക്കല്‍ ലെവല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍  ചേര്‍ന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള  വിവിധ നിയമങ്ങളെക്കുറിച്ച് ജില്ലയില്‍ വ്യാപകമായ പ്രചരണം നടത്തുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും  നിയമത്തെപ്പറ്റി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി.മറിയുമ്മ Read More …