ജില്ലാ ആശുപത്രിയിലെ പുതിയ മോര്‍ച്ചറി

പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മോര്‍ച്ചറിയുടെ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് നിര്‍വഹിച്ചു.  നിയോജക മണ്ഡല ആസ്ഥി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് വളരെ വിശാലമായ മോര്‍ച്ചറി പണിതിട്ടുള്ളത്. 5 മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും 4 മൃതദേഹങ്ങള്‍ ഒരുമിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള Read More …

സ്ത്രീശക്തി ഭാഗ്യക്കുറി

തിരുവനന്തപുരം സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് (24.02.2016) വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി വകുപ്പ് നിലവില്‍ നടത്തിവരുന്ന ധനശ്രീ ഭാഗ്യക്കുറിയുടെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയും സമ്മാനഘടനയില്‍ മാറ്റം വരുത്തിയുമാണ് ‘സ്ത്രീശക്തി’ ആരംഭിക്കുന്നത്. സമൂഹത്തിലെ Read More …

കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ല

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാഡ് ചെയ്യപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന  പി ജയരാജനെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പെര്യങ്ങള്‍ക്കു വേണ്ടയാണ്  സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പി ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുളള നടപടികളില്‍ നിന്ന് സി ബി ഐ Read More …

വിജയസാധ്യതയും ജനസ്വീകാര്യതയും മാനദണ്ഡം

ന്യൂഡല്‍ഹി: വിജയസാധ്യതയും ജനസ്വീകാര്യതയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടിസ്ഥാനഘടകമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും  ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ്സില്‍പെട്ട മന്ത്രിമാരും എം എല്‍ എമാരെയും മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കാനും Read More …

ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍

തിരൂര്‍: ലിംഗസമത്വത്തിന്റെ വര്‍ത്തമാനത്തിലും ഭാവിയിലും ആശങ്കപ്പെട്ട് പ്രസംഗകരും സദസ്സും അണിനിരന്നപ്പോള്‍ ചര്‍ച്ചാ വേദി സജീവം. കുടുംബം സ്ത്രീ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ടോ? സ്ത്രീ സംവരണം അനിവാര്യമാണോ? ശബരിമലയില്‍ സ്ത്രീ പ്രവേശനം അഭികാമ്യമാണോ? മലയാളസര്‍വകലാശാലയിലെ സാഹിതി സാഹിത്യോത്സവത്തിലെ ‘ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍’ എന്ന ചര്‍ച്ച യോജിപ്പുകളും വിയോജിപ്പുകളും നിറഞ്ഞതായിരുന്നു. ‘പ്രശ്‌നങ്ങളെ നിശ്ശബ്ദമായും ധീരമായും നേരിടാനുള്ള ധൈര്യം സ്ത്രീകള്‍ക്കുണ്ടാവണം. തുണയില്ലാതെ ജീവിക്കാന്‍ Read More …

പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസ്സില്‍ കോടതിയില്‍ ഹാജരായി റിമാന്റ് ചെയ്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൂടുതല്‍  സൗകര്യമുള്ള ആശുപത്രിയിലേക്ക് ജയരാജനെ മാറ്റേണ്ടി വരുമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ബംഗളൂരു ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട്, ദല്‍ഹി എയിംസ് തുടങ്ങിയ ആശുപത്രികള്‍ Read More …

ജാട്ട് സമരം ഒത്തു തീര്‍പ്പിനായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ ഹരിയാനയിലെ ജാട്ട് സമുദായവുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്ക്. ജാട്ട് സമുദായക്കാരുടെ ആവശ്യം അംഗീകരിച്ചതായി സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പാസാക്കുമെന്നും സംവരണ പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുമെന്നും Read More …

ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു വര്‍ഷത്തിനകം

മലപ്പുറം: മലപ്പുറം ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ക്യാന്‍സര്‍ ചികിത്സക്കുള്ള ഏറ്റവും ആധുനിക സൗകര്യങ്ങളാണ് കേന്ദ്രത്തിലൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഇന്‍കന്‍ ഗ്രീന്‍ പരിസരത്ത് മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ Read More …