പിളര്‍പ്പിലേക്ക് ?

കോട്ടയം: വളരും തോറും പിളരുമെന്ന ഖ്യാതിയുള്ള കേരള കോണ്‍ഗ്രസ് അടുത്ത പിളര്‍പ്പിന്റെ വക്കില്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പി ജെ ജോസഫ് പക്ഷം പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് മുന്നണിയില്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. മാണിയും ജോസഫും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയിട്ട് കുറച്ചു കാലമായി. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിപദവി നഷ്ടപ്പെട്ടതോടെ പാര്‍ട്ടിക്കുണ്ടായ പ്രതിഛായ Read More …

മജീദിന് ജയിക്കാന്‍ ഒരു സീറ്റ് വേണം

കോഴിക്കോട്: മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ തന്ത്രങ്ങളും പയറ്റും. പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളില്‍ രണ്ടു തവണ പരാജയം മണക്കേണ്ടി വന്ന മജീദിനെ ഇനിയും പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ല. അദ്ദേഹത്തിന് ഉറച്ചൊരു സീറ്റു തന്നെ പാര്‍ട്ടി ഇത്തവണ നല്‍കുമെന്നാണറിയുന്നത്. മികച്ച സംഘടനാ പാടവത്തിലൂടെ Read More …

ആംബുലന്‍സ് അപകടത്തില്‍

തൃശ്ശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍  ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പേരാമംഗലത്തുണ്ടായ അപകടത്തില്‍ ജയരാജിന് പരിക്കില്ല. അമല ആശുപത്രിക്ക് സമീപം പേരാമംഗലത്ത് വെച്ചാണ്  ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ ആംബുലന്‍സിന്റെ രണ്ടു ടയറുകള്‍പൊട്ടി. പരിക്കേറ്റില്ലെങ്കിലരും ദേഹാസ്വാസ്ഥും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് Read More …

ലീഗ് റെഡി; കോണ്‍ഗ്രസോ ?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് റെഡി. കോണ്‍ഗ്രസോ? ചോദിക്കുന്നത് പി.കെ.കുഞ്ഞാലികുട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി റെഡിയാകേണ്ടത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം സൂചന നല്‍കി. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചതായി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് Read More …

ജയരാജനെ തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികില്‍സയില്‍ കഴിയുന്ന പി.ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്്ദ ചികില്‍സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുന്നത്. നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടൈന്ന് ജയരാജന്‍ ഇടക്കിടെ Read More …

എന്‍ ഊര് അവലോകന യോഗം

വയനാട്:  എന്‍ ഊര് പദ്ധതിയുടെ പുരോഗതി അവലോകന യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ലക്കിടിയില്‍ 25 ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവലോകനമാണ് യോഗത്തില്‍ നടന്നത്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് എന്‍ ഊര് പദ്ധതി. ഗോത്രപൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന Read More …

500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി

നിലമ്പൂര്‍: നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് 500 ഓളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ‘400 ദിവങ്ങള്‍ക്കുള്ളില്‍ 100 പാലം’ പദ്ധതിയിലുള്‍പ്പെടുത്തി സി.എന്‍.ജി. റോഡില്‍ കുതിരപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വടപുറം പാലത്തിന്റെ ഉദ്ഘാടനവും നിലമ്പൂര്‍ ബൈപാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി Read More …

സൂര്യാഘാതം: ജാഗ്രത

അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന്  സൂര്യതാപ മേറ്റുള്ള  പൊള്ളലും  ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട്  ചെയ്ത സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  വി.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യ ശരീരത്തിലെ  താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും  ശരീരതാപം പുറംതള്ളുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു.   ഇതേത്തുടര്‍ന്ന് ശരീരത്തിന്റെ ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ Read More …