ലിംഗ സമത്വമെന്ന ആശയത്തെ അധിക്ഷേപിച്ച് ജനപ്രതിനിധികള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരം: സ്‌പീക്കര്‍
ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് നിയമസഭ സ്‌പീക്കര്‍ എം ബി രാജേഷ് . ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകളെ തുല്യരായി കണക്കാക്കാന്‍ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും Read More …
