ഭീതിയില്‍ പുല്‍പ്പള്ളി; കടുവയെ കണ്ടെത്താനായില്ല
പുല്‍പള്ളി: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പുല്‍പള്ളിയില്‍ പ്രതിഷേധം കനക്കുകയാണ്. അതേസമയം, കടുവയെ കണ്ടെത്തി തുരത്താനുള്ള കഠിനപ്രയത്നത്തിലാണ് വനവകുപ്പ് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കടുവയെ നേരിടാന്‍ വടിയും ഫൈബര്‍ ഷീല്‍ഡും കൈവശം വെച്ചുകൊണ്ടാണ് വനപാലകരുടെ പരിശോധന. ശനിയാഴ്ച പുല്‍പള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. മൂന്നു ടീമുകളായി Read More …
