കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി​യോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് അറിയിച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി വി​ജി​ല​ന്‍​സ് അധികൃതര്‍ . ഇദ്ദേഹത്തിന്റെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത പണത്തിന്റെയും സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് അധികൃതര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ല്‍​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​ വ്യക്തമാക്കിരുന്നു . രേ​ഖ ഹാ​ജ​രാ​ക്കാ​ന്‍ ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഷാ​ജി Read More …

നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു

നിയാമി: നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു. ഏഴ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആഫ്രികന്‍ രാജ്യമായ നൈജറില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വൈക്കോല്‍ കൊണ്ട് നിര്‍മിച്ച സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂള്‍ ഗ്രൗണ്ടിലൂടെയാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി 10 മണി വരെ ജാഗ്രതാ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്ന് പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4370 രൂപയാണ് വില. ഈ മാസം തുടര്‍ച്ചയായി വര്‍ധവ് Read More …

കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പൊലീസിന്റെയും സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും Read More …

15കാരിയായ മകളെ പീഡിപ്പിച്ചു ; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ ഗായിക പരാതി നല്‍കി

ചെന്നൈ: മകളെ പീഡിപ്പിച്ചെന്നാരോപിച്ച്‌ സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നല്‍കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതിപ്പെട്ടത് .ചെന്നെയിലാണ് സംഭവം . ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയയായത് . അതെ സമയം സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ ആരോപിക്കുന്നു . ഇവര്‍ക്കെതിരേയും Read More …

മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനം നേടാം; ഹൈക്കോടതി

കൊച്ചി: മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 49 വര്‍ഷം പഴക്കമുളള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലീം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു Read More …

17 വരെ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഏപ്രില്‍ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഏപ്രില്‍ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, Read More …