ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി ഖത്തര്‍ കെ.എം.സി.സി

കോവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിത പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍കെ.എം.സി.സിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ നല്‍കിയത്. അരി, ധാന്യപൊടികള്‍, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്തു.ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ഹാജി വേങ്ങരശേരിയുടെ Read More …

പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫില്‍ ലീഗിന്റെ പ്രതിനിധിയായിട്ടാണ് വഹാബ് മല്‍സരിക്കുന്നത്. നിലവില്‍ അദ്ദേഹം രാജ്യസഭാ എംപിയാണ്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും മല്‍സരിക്കുന്നത്. നേരത്തെ വഹാബ് ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്നും പകരം നിയമസഭയിലേക്ക് മല്‍സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ, നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി, കെപിഎ Read More …

“കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍ ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിന് പകരം സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുളള തന്ത്രം ആദ്യഘട്ടം- തുഗ്ലക് മാതൃകയിലുളള ഒരു ലോക്ക് ഡൗണ്‍ പ്രഖ്യാപനം, രണ്ടാംഘട്ടം-മണിയടി. മൂന്നാംഘട്ടം-ദൈവത്തെ സ്തുതി.’ രാഹുല്‍ ട്വീറ്റ് Read More …

സൗദിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; ഐസിയുവില്‍ 999 പേര്‍

സൗദി: സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ കൂടുകയായിരുന്നു. പുതുതായി 985 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 661 ആണ്. 10 മരണങ്ങള്‍ ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാളും രോഗികളുടെ എണ്ണവും മരണ Read More …

യുപിയില്‍ ഞായര്‍ ലോക്ക് ഡൗണ്‍, മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്‍നിന്ന് ആയിരം രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപയുമാണ് പിഴ. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുണ്ടാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. പത്തു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള Read More …

കരുളായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് പരുക്ക്

നിലമ്ബൂര്‍ : കരുളായി നെടുങ്കയം മുണ്ടക്കടവ് വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് പരുക്ക്. തണ്ടര്‍ ബോള്‍ട്ട് എഎസ്‌ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. തണ്ടര്‍ ബോള്‍ട്ടും ആന്റി നക്സല്‍ സ്ക്വാഡും ചേര്‍ന്ന് മാവോയിസ്റ്റ് മേഖലയില്‍ നടത്താറുള്ള പതിവ് പരിശോധനക്കിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടക്കടവ് കൊടുംവനത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഒറ്റക്കൊമ്ബന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിലമ്ബൂര്‍ പൂക്കോട്ടുംപാടം Read More …

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തും, ഭീഷണിപ്പെടുത്തി കാര്യം സാധിക്കും; ദമ്ബതിമാര്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന ദമ്ബതികള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്ബ് സ്വദേശി മ്യാലില്‍ വീട്ടില്‍ എംഎസ് ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ Read More …

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍

കല്‍പറ്റ: കമ്ബളക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്ബാലക്കോട്ട വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച്‌ ബൈക്കുകള്‍ മോഷ്ടിച്ച നാലു യുവാക്കള്‍ പിടിയില്‍. പ്രദേശത്ത് വിനോദ സഞ്ചാരികളുടേയും പോലിസിന്റെയും ഉറക്കം കെടുത്തിയ പരിസര വാസികളായ യുവാക്കളാണ് അറസ്റ്റിലായത്. കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ Read More …