സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ച്ചവര്‍ക്ക് ഇപ്പോള്‍ വേണ്ടാതായി; വെള്ളാപ്പള്ളി

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ അ​യ്യ​പ്പ​നെ ആ​ര്‍ക്കും വേ​ണ്ടാ​താ​യെന്ന് എ​സ്‌എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വോ​ട്ടി​നു​വേ​ണ്ടി അ​യ്യ​പ്പ​നെ എ​ല്ലാ​വ​രും മാ​ര്‍ക്ക​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു. എ​സ്‌എ​ന്‍ഡിപി വൈ​ദി​ക യോ​ഗം സം​സ്ഥാ​ന വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളി​ല്‍ സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ Read More …

പെണ്‍കുട്ടിയെ ബലാത്‌സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവം; യുവതി അടക്കം നാല് പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. സഹൂര്‍ ​​അഹ്മദ് മിര്‍, ഈജാസ് അഹ്മദ് ഷാ, കിഫായത്ത് അഹ്മദ് മാലിക്, ഷബ്രൂസ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് സംഘം പീഡനത്തിന് ഇരയാക്കിയത്.ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് Read More …

ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാന്‍…

വണ്ടൂര്‍-ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ടു ചെയ്യാനെത്തിയ മുന്‍ പ്രവാസി ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പുല്ലങ്കോട് ചടച്ചിക്കല്‍ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിനിടയിലും ആവേശം ചോരാതെ വോട്ടുചെയ്യാനെത്തിയത്.ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പര്‍ ബൂത്തായ ഉദരംപൊയില്‍ സ്‌കൂളിലേക്ക് ബന്ധുക്കളുടെ സഹായത്തോടെയാണ് ഓക്‌സിജന്‍ സിലിണ്ടറുമായി നാസര്‍ എത്തിയത്.ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ നാസറിന് ന്യൂമോണിയ Read More …

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് Read More …

സി.പി.എം പൊട്ടിത്തെറിയുടെ വക്കിലെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മില്‍ വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പലരും രംഗത്തെത്തുന്നു. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് Read More …

എല്‍ഡിഎഫിന്‌ കേരളം ചരിത്രവിജയം സമ്മാനിക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളില്‍ വോട്ടുചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നു. എന്നാല്‍, ഇതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും Read More …

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കാട്ടായിക്കോണം സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ Read More …